UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടുബാങ്ക് രാഷ്ട്രീയമല്ല; രാജ്യത്തിന്റെ വിശാല താല്‍പര്യമാണ് തനിക്ക് മുഖ്യമെന്ന് പ്രധാനമന്ത്രി

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 2022 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. ദരിദ്രരുടെയും മധ്യവര്‍ഗ്ഗങ്ങളുടെയും ജീവിതം മാറ്റിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പരഞ്ഞു

വോട്ടുബാങ്ക് രാഷ്ട്രിയത്തേക്കാള്‍ രാജ്യത്തിന്‍റെ വിശാല താല്‍പര്യങ്ങളാണ് തനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022ല്‍ പുതിയ ഇന്ത്യ നിര്‍മ്മിക്കുക എന്ന തന്‍റെ ലക്ഷ്യത്തില്‍ മൃഗക്ഷേമവും കാര്‍ഷിക മേഖലയിലെ നവീകരണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സഹായിക്കുന്നതിനായി ആരോഗ്യ കാര്‍ഡുകള്‍ നടപ്പിലാക്കും. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം ഷഹന്‍ഷാപൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ് ശുചിത്വം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശുചിത്വത്തിനോട് മടി പിടിച്ച സമീപനം പുലര്‍ത്തുന്നതിനെ വിമര്‍ശിച്ച അദ്ദേഹം, ജനങ്ങള്‍ പൊതു ഇടങ്ങള്‍ വൃത്തികേടാക്കുകയും സര്‍ക്കാര്‍ അത് വൃത്തിയാക്കിക്കൊള്ളും എന്ന് ധരിക്കുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിച്ചു. സ്വച്ഛഭാരതം ഒരു ശീലമാക്കണമെന്നും കൂട്ടായ ഉത്തരവാദിത്വമായി അത് ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വമുള്ള ഇന്ത്യ ആരോഗ്യമുള്ള ഇന്ത്യയായിരിക്കും. മുന്‍കാലങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി നീക്കിവെക്കപ്പെട്ട പണം ഒരിക്കലും അവരുടെ കൈകളില്‍ എത്തിയിട്ടില്ല.

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്നും മോദി വിമര്‍ശിച്ചു. 2022 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. ദരിദ്രരുടെയും മധ്യവര്‍ഗങ്ങളുടെയും ജീവിതം മാറ്റിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടത്തട്ടുകാരാണ് രാഷ്ട്രവികസനത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍