UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാസത്തില്‍ ഒരു പണിമുടക്ക് മതിയെന്ന് പിണറായി; കൂടുതലായാല്‍ നന്നല്ല

പെട്രോളിയം, പാചകവാതക ഉല്‍പ്പന്നങ്ങളുടെ വിതരണം തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണം

മാസത്തില്‍ ഒരു പണിമുടക്കില്‍ കൂടുതല്‍ ഉണ്ടാകുന്നത് കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോളിയം, പാചകവാതക ഉല്‍പ്പന്നങ്ങളുടെ വിതരണം തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണം – സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

2017-ല്‍ മാത്രം ഈ മേഖലകളില്‍ 15 പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. വ്യവസായ സൗഹൃദ, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം പിന്നിലാണെന്ന അവസ്ഥ മാറണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച വേതനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ നമ്മള്‍ വളരെ പിന്നിലാണ്. സംസ്ഥാനത്ത് മേയ് ഒന്ന് മുതല്‍ നോക്കുകൂലി സമ്പ്രദായം നിരോധിച്ച നടപടി എല്ലാ തൊഴിലാളി യൂണിയനുകളും അംഗീകരിച്ചതാണ്. ഇത് ലംഘിച്ച് എവിടെയെങ്കിലും ആരെങ്കിലും നോക്കുകൂലി വാങ്ങാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍