UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി അനുകൂല വിധി സമ്പാദിക്കുന്നതിന് കൈകൂലി: മുന്‍ ഹൈക്കോടതി ജഡ്ജിയെ സിബിഐ അറസറ്റു ചെയ്തു

ഖുദ്ദൂസി ഡല്‍ഹി കേന്ദ്രമായുളള ഒരു മദ്ധ്യസ്ഥനും അനുകൂലവിധിക്കായി ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ദി ഇക്കോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീം കോടതിയില്‍ നിന്നും ഒരു കേസില്‍ അനുകൂലവിധി സംമ്പാദിച്ചുനല്‍കുന്നതിനായി കൈകുലിവാങ്ങിയെന്ന് കേസില്‍ മുന്‍ ഹൈക്കോടതി ജഡ്ജിയേയും ഒരു സ്ത്രിയടക്കമുളള മധ്യവര്‍ത്തികളേയും സിബിഐ അറസറ്റ് ചെയ്തു.

വിരമിച്ച ഹൈക്കോടതി ജഡ്ജി ഐഎം ഖുദ്ദൂസിയെയാണ് സിബിഐ അറസറ്റ് ചെയ്തിരിക്കുന്നത്. അഴിമതി,കുറ്റകരമായ ഡൂഡാലോചന എന്നിവയാണ് ഖുദ്ദൂസിക്കുമേല്‍ ചുമത്തിയ കുറ്റങ്ങള്‍. ഒരു സ്വാകാര്യ വിദ്യാഭ്യാസസ്ഥാപനത്തിനായി മെഡിക്കല്‍ കൗണ്‍സിലിനെതിരെയുളള കേസില്‍ അനുകൂലവിധിക്കുവേണ്ടിയാണ് ജഡ്ജിയടക്കമുളളവര്‍ ഗൂഡാലോചന നടത്തിയത്.

ഖുദ്ദൂസി ഡല്‍ഹി കേന്ദ്രമായുളള ഒരു മദ്ധ്യസ്ഥനും അനുകൂലവിധിക്കായി ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ദി ഇക്കോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രെയറ്റര്‍ കൈലാഷിലെ ഖുദ്ദൂസിയുടെ വീട്ടിലും ബുവനേഷര്‍ ലഖനൗ,ഡല്‍ഹി എന്നിവിടങ്ങള്‍ സീബിഐ നടത്തിയ പരിശോധനക്കു ശേഷമാണ് അറസറ്റ്. അതെസമയം, ഖുദ്ദൂസിയുടെ അറസറ്റിനെതിരെ ഒഡീഷാ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍