UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നജീബിന് ശേഷം ഒരു വിദ്യാര്‍ത്ഥിയെ കൂടി ജെഎന്‍യുവില്‍ നിന്ന് കാണാതായി

ഇതില്‍ പ്രത്യേകിച്ച് ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പക്ഷം. ഒരു സുഹൃത്തുമായുള്ള ബന്ധത്തില്‍ മുകുളിന് പ്രശ്‌നമുണ്ടായിരുന്നു എന്നും പറയുന്നു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല കാമ്പസില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് കാമ്പസിന്റെ നാലാം നമ്പര്‍ ഗെയ്റ്റിലൂടെ മുകുള്‍ ജെയ്ന്‍ എന്ന വിദ്യാര്‍ത്ഥി ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. അതേസമയം ലാബിലേയ്ക്കുള്ള വഴിയിലാണ് മുകുളിനെ അവസാനമായി കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണും വാലറ്റും ലബോറട്ടറിയില്‍ മറന്നുവച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഇതില്‍ പ്രത്യേകിച്ച് ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പക്ഷം. ഒരു സുഹൃത്തുമായുള്ള ബന്ധത്തില്‍ മുകുളിന് പ്രശ്‌നമുണ്ടായിരുന്നു എന്നും പറയുന്നു. 2016 ഒക്ടോബറിലാണ് ഗവേഷക വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ ജെഎന്‍യുവിലെ മഹി മാണ്ഡ്വി ഹോസ്റ്റലില്‍ നിന്ന് കാണാതായത്. എബിവിപി വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇത്. ഇതുവരെയും നജീബിനെക്കുറിച്ച് ഒരു വിവരവുമില്ല. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിലെ മൂന്ന് അമ്മമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍