UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിനിര്‍ത്തല്‍ സമ്മതിച്ച് ഒരാഴ്ച; പാകിസ്ഥാന്‍ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മുവിലെ പര്‍ഗ്വാല്‍ മേഖലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ഒരാഴ്ച മുമ്പാണ് ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഡിജിഎംഒകള്‍ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായി ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. പാക് റേഞ്ചേഴ്‌സ് നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. 12 നാട്ടുകാര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ പര്‍ഗ്വാല്‍ മേഖലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ഒരാഴ്ച മുമ്പാണ് ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഡിജിഎംഒകള്‍ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.

അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ വരെ എത്തുന്ന വിധം ലോംഗ് റേഞ്ച് മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12ലധികം ഗ്രാമങ്ങളില്‍ ആക്രമണം ബാധിച്ചിട്ടിട്ടുണ്ട്. ബിഎസ്എഫ് പ്രത്യാക്രമണം നടത്തി. ഔദ്യോഗിക കണക്ക് പ്രകാരം 860 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ 2017ലുണ്ടായിട്ടുണ്ട്. 15 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 908 വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായിരിക്കുന്നു. 11 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. അതേസമയം പാകിസ്ഥാന്‍ ആര്‍മി പറയുന്നത് ഇന്ത്യയുടെ ഭാഗത്ത് നിന്ന് 2017ല്‍ 1813 വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്നും 2018ല്‍ ഇതുവരെ 1321 വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍