UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാനില്‍ ശാരീരിക പീഡനം? ഫോട്ടോകള്‍ സൂചിപ്പിക്കുന്നു

വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് എട്ട് മാസത്തിന് ശേഷമാണ് കുല്‍ഭൂഷണെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി ലഭിക്കുന്നത്. പാക് വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗും ഉണ്ടായിരുന്നു.

ചാരപ്പണി നടത്തിയെന്നാരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷക്ക് വിധിച്ചിരിക്കുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് ശാരീരിക പിഡനം ഏറ്റതായി സംശയം. കൂല്‍ഭൂഷണെ ഭാര്യയും അമ്മയും ജയിലിലെത്തി സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോകളാണ് സംശയമുണ്ടാക്കുന്നത്. കുല്‍ഭൂഷന്റെ വലതുചെവിയില്‍ പരിക്ക് കാണാമെന്നാണ് പറയുന്നത്. ഇത് ശാരീരിക പീഡനം നടന്നതായാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് എട്ട് മാസത്തിന് ശേഷമാണ് കുല്‍ഭൂഷണെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി ലഭിക്കുന്നത്. പാക് വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗും ഉണ്ടായിരുന്നു. ഒരു ഗ്ലാസ് വാളിന് ഇരുവശവുമിരുന്നാണ് ഇവര്‍ തമ്മില്‍ കണ്ടത്. നേരത്തെ കുല്‍ഭൂഷന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലടക്കം കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി പാക് സൈനിക കോടതിയാണ് കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇറാനില്‍ നിന്നാണ് കുല്‍ഭൂഷണ്‍ പാകിസ്ഥാനിലെത്തിയത്. അദ്ദേഹം റോയുടെ ചാരനാണ് എന്നാണ് പാകിസ്ഥാന്റെ ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍