UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാന്‍, ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 വരെ നീട്ടി

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇത് അഞ്ചാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്.

പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) ആണ് 31 വരെ തീയതി നീട്ടിയത്. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇത് അഞ്ചാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്.

അഞ്ചംഗ ഭരണഘടന ബഞ്ച് വിധി പ്രസ്താവവിക്കുന്നത് വരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ആകെയുള്ള 33 കോടി പാന്‍ അക്കൗണ്ടുകളില്‍ 16.65 കോടി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍