UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പിതൃസഹോദരന്‍; മകന്‍ അനൂജ് സമ്മര്‍ദ്ദത്തിലാണ്

അനൂജിന്റെ മുന്‍ നിലപാട് അനുസരിച്ചാണെങ്കില്‍ അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയയുടെ ബന്ധു എന്ന നിലയ്ക്കല്ല, ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയ്ക്കാണ് അന്വേഷണം ആവശ്യമുണ്ട് എന്ന് താന്‍ പറയുന്നതെന്നും ശ്രീനിവാസ് ലോയ പറഞ്ഞു.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ ശ്രീനിവാസ് ലോയ. ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍ അനൂജ്
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് അയാള്‍ വലിയ സമ്മര്‍ദ്ദത്തിലായത് കൊണ്ടായിരിക്കാം എന്നും ശ്രീനിവാസ് ലോയ കാരവാന്‍ മാഗസിനോട് പറഞ്ഞു. അനൂജ് വളരെ ചെറുപ്പമാണ്. വലിയ സമ്മര്‍ദ്ദത്തിലാണെന്നും തോന്നുന്നു – 81കാരനായ ശ്രീനിവാസ് ലോയ പറഞ്ഞു. തന്റെ പിതാവിന്റെ മരണത്തില്‍ തനിക്കോ കുടുംബാംഗങ്ങള്‍ക്കോ സംശയമില്ലെന്നും.

നേരത്തെ വൈകാരികമായി ചിന്തിച്ചതുകൊണ്ട് ചില സംശയങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്നും അനൂജ് ലോയ ഇന്നലെ പറഞ്ഞിരുന്നു. ബിഎച്ച് ലോയയുടെ സഹോദരിയും പിതാവും നേരത്തെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേട്ടിരുന്ന സ്‌പെഷല്‍ സിബിഐ ജഡ്ജിയായിരുന്നു ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സജീവമായത് സഹോദരിയുടേയും പിതാവിന്റെയും സംശയം കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ്. അമിത് ഷായേയും ബിജെപിയേയും വലിയ പ്രതിസന്ധിയിലാണ് ഇത് എത്തിച്ചിരിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വിമര്‍ശനവുമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത് വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ജസ്റ്റിസ് ലോയ കേസ് ആണ്. അതീവ ഗൗരവമുള്ള ഈ കേസ് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് കൊടുക്കാതെ ജൂനിയര്‍ ജഡ്ജിമാരെ ഏല്‍പ്പിച്ചു എന്നതാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. ഇതിനിടെയാണ് ഇന്നലെ അനൂജ് വാര്‍ത്താസമ്മേളനം വിളിച്ചത്. എന്തുകൊണ്ട് ലോയയുടെ സഹോദരിയും പിതാവും ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചു എന്ന ചോദ്യത്തിന് അനൂജിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഭയം 21കാരനായ അനൂജ് ലോയയുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. അഭിഭാഷകനാണ് വാര്‍ത്താസമ്മേളനത്തില്‍ കൂടുതലും സംസാരിച്ചത്. ബിഎച്ച് ലോയയുടെ സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തെന്നും അവകാശപ്പെട്ട റിട്ട.ജഡിജിയും സംസാരിച്ചിരുന്നു. അനൂജിന്റെ മുന്‍ നിലപാട് അനുസരിച്ചാണെങ്കില്‍ അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസ് ലോയ പറഞ്ഞു.

അനൂജിന്റെ മുന്‍ നിലപാട് അനുസരിച്ചാണെങ്കില്‍ അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയയുടെ ബന്ധു എന്ന നിലയ്ക്കല്ല, ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയ്ക്കാണ് അന്വേഷണം ആവശ്യമുണ്ട് എന്ന് താന്‍ പറയുന്നതെന്നും ശ്രീനിവാസ് ലോയ പറഞ്ഞു. അനൂജിന്റെ മുത്തച്ഛന് (ജസ്റ്റിസ് ലോയയുടെ പിതാവ്, ശ്രീനിവാസ് ലോയയുടെ സഹോദരന്‍) വയസ് 85 ആയി. അനൂജിന്റെ അമ്മയുണ്ട്. സഹോദരിയുടെ വിവാഹമാണ്. ഇതെല്ലാം സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ടാകാം – ശ്രീനിവാസ് ലോയ പറഞ്ഞു. അതേസമയം ബിഎച്ച് ലോയയുടെ കുടുംബം ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും ലത്തൂരില്‍ താമസിക്കുന്ന ശ്രീനിവാസ് ലോയ തുറന്നുപറഞ്ഞു.

രാഷ്ട്രീയസമ്മര്‍ദ്ദം വ്യക്തമാണെന്ന് ലോയയുടെ അടുത്ത സുഹൃത്തും അഭിഭാഷകനുമായ ബല്‍വന്ത് ജാദവ് പറഞ്ഞു. എനിക്ക് ആ കുടുംബവുമായി വര്‍ഷങ്ങളായി ബന്ധമുണ്ട്. അമിത് ഷായെ രക്ഷിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കാണുന്നത്. ലോയയുടെ മരണം മാത്രമല്ല, അതിന് മുമ്പുള്ള സാഹചര്യങ്ങളും അന്വേഷണവിധേയമാക്കണമെന്ന് ബല്‍വന്ത് ജാദവ് പറഞ്ഞു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ബല്‍വന്ത് ജാദവ് ആവശ്യപ്പെട്ടു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചയാകുമ്പോള്‍ നിശബ്ദരായിരിക്കുന്നത് തനിക്ക് അദ്ഭുതമുണ്ടാക്കുന്നതായും ബല്‍വന്ത് പറഞ്ഞു. ഈ കേസ് കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസിനെ വി സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അനൂജ് പെട്ടെന്ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നതെന്നും ബല്‍വന്ത് ജാദവ് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ഷായുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍

സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

അമിത് ഷാ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി മരിച്ചതെങ്ങനെ? അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍