UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആംബുലന്‍സ് ഡ്രൈവര്‍ സ്‌ട്രെച്ചറക്കം തലകീഴായി തറയില്‍ കുത്തിയിറക്കിയ രോഗി മരിച്ചു

തറയില്‍ തലകുത്തി നിന്ന സ്‌ട്രെച്ചറിലൂടെ നിരങ്ങിയിറങ്ങിയ രോഗിയുടെ തല താഴെ കുത്തിയാണ് നിന്നത്. കയ്യുറ ശേഖരിച്ചെത്തിയ അറ്റന്‍ഡറും മെഡിക്കല്‍ കോളജ് സ്റ്റാഫും ചേര്‍ന്നാണ് രോഗിയെ പൊക്കിയെടുത്ത് വീല്‍ചെയറിലിരുത്തി അത്യാഹിത വിഭാഗത്തിലെത്തിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്ത അജ്ഞാത രോഗി മരിച്ചു. വാഹനാപകടത്തില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ സ്‌ട്രെച്ചര്‍ തറയില്‍ കുത്തിയിറക്കി നിര്‍ത്തിവയ്ക്കുകയായിരുന്നു. സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ ഷെരീഫിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പാലക്കാട് ജില്ല ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് ഗുരുതരാവസ്ഥയിലായ 50 വയസുള്ള രോഗിയെ ചൊവ്വാഴ്ച വൈകീട്ടാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. രോഗി യാത്രാമധ്യേ സ്‌ട്രെച്ചറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനാല്‍, ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡര്‍ കയ്യുറ ശേഖരിക്കാന്‍ പോയ സമയത്ത് ഡ്രൈവര്‍, രോഗി കിടന്ന സ്‌ട്രെച്ചറിന്റെ ഒരറ്റം പിടിച്ചു വലിച്ച് താഴേക്കിടുകയായിരുന്നു.

തറയില്‍ തലകുത്തി നിന്ന സ്‌ട്രെച്ചറിലൂടെ നിരങ്ങിയിറങ്ങിയ രോഗിയുടെ തല താഴെ കുത്തിയാണ് നിന്നത്. കയ്യുറ ശേഖരിച്ചെത്തിയ അറ്റന്‍ഡറും മെഡിക്കല്‍ കോളജ് സ്റ്റാഫും ചേര്‍ന്നാണ് രോഗിയെ പൊക്കിയെടുത്ത് വീല്‍ചെയറിലിരുത്തി അത്യാഹിത വിഭാഗത്തിലെത്തിച്ചത്. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റ രോഗിക്ക് പിറ്റേന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്ന് ദിവസം ന്യൂറോ സര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗി ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറ്റന്‍ഡറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് ആണ്ടിമഠം മുബാറക്ക് വീട്ടില്‍ ഷെരീഫിനെ (36) പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍