UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കവിളില്‍ തലോടിയത് മുത്തച്ഛനെ പോലെ”: മാധ്യമപ്രവര്‍ത്തകയോട് ഖേദം പ്രകടിപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

മാധ്യമപ്രവര്‍ത്തക ചോദിച്ച ചോദ്യം വളരെയധികം ഇഷ്ടപ്പെട്ടതിനാല്‍ മുത്തച്ഛന്‍ പേരക്കുട്ടിയെ എന്ന പോലെ സ്‌നേഹവാത്സല്യങ്ങളോടെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തത് എന്നാണ് പുരോഹിതിന്‍റെ വിശദീകരണം.

വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട് തലോടി തനിക്ക് നേരെ വന്ന ചോദ്യം ഒഴിവാക്കിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി പുരോഹിത് രംഗത്തെത്തി. മാധ്യമപ്രവര്‍ത്തക ചോദിച്ച ചോദ്യം വളരെയധികം ഇഷ്ടപ്പെട്ടതിനാല്‍ മുത്തച്ഛന്‍ പേരക്കുട്ടിയെ എന്ന പോലെ സ്‌നേഹവാത്സല്യങ്ങളോടെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തത് എന്നാണ് പുരോഹിതിന്‍റെ വിശദീകരണം. എന്നാല്‍ തന്റെ പെരുമാറ്റം മാധ്യമപ്രവര്‍ത്തകയെ വേദനിപ്പിച്ചതായി അറിഞ്ഞതിനാല്‍ ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് ദ വീക്ക് റിപ്പോര്‍ട്ടര്‍ ലക്ഷ്മി സുബ്രഹ്മണ്യന് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നത്.

കോളേജ് പ്രൊഫസര്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് ആരോപണത്തില്‍ ഗവര്‍ണറുടെ പേരും വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങവേ ലക്ഷ്മി സുബ്രഹ്മണ്യന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ ചിരിച്ചുകൊണ്ട് അവരുടെ കവിളില്‍ തൊട്ടുതലോടിക്കൊണ്ട് പോയ ഗവര്‍ണറുടെ നടപടി വലിയ വിവാദമായിരുന്നു. സമ്മതമില്ലാതെ തന്‍റെ കവിളില്‍ തലോടിയത് വളരെ മോശം പെരുമാറ്റമാണ് എന്ന് ലക്ഷ്മി സുബ്രമണ്യന്‍ പറഞ്ഞിരുന്നു.  ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പേര് പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് സിപിഎം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍