UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയും ശിവരാജ് സിംഗ് ചൗഹാനും ഇനി വീടുകളിലെ ടൈല്‍സിലും

എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും കമ്മീഷണര്‍മാര്‍ക്കും സിഇഒമാര്‍ക്കും ടൈല്‍സില്‍ ഇരുവരുടേയും പടം വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കത്തിനൊപ്പം ഡിസൈന്‍ സാംപിളും നല്‍കിയിരിക്കുന്നു.

മധ്യപ്രദേശില്‍ വീടുകളില്‍ പതിക്കുന്ന ടൈല്‍സിലും ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേയും ചിത്രമുണ്ടാകും. പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഭാഗമായി 2.86 ലക്ഷം പേര്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളിലാണിത്. 45×60 സെമി വരുന്ന വലിയ സെറാമിക് ടൈല്‍സ് – ഒന്ന് വീടിന്റെ ഉമ്മറത്തും മറ്റൊന്ന് അടുക്കളയിലും. ഏപ്രില്‍ നാലിന് നല്‍കിയ ഉത്തരവിലാണ് ഭവന നിര്‍മ്മാണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും കമ്മീഷണര്‍മാര്‍ക്കും സിഇഒമാര്‍ക്കും ടൈല്‍സില്‍ ഇരുവരുടേയും പടം വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കത്തിനൊപ്പം ഡിസൈന്‍ സാംപിളും നല്‍കിയിരിക്കുന്നു. സബ്കാ സപ്‌ന, ഘര്‍ ഹോ അപ്‌ന (എല്ലാവരുടേയും സ്വപ്‌നം, സ്വന്തം വീട്) എന്ന് രേഖപ്പെടുത്തിയിരിക്കും. ടൈല്‍സിനുള്ള ടെന്‍ഡര്‍ വിളിക്കാന്‍ കമ്മീഷണര്‍മാര്‍ക്കും സിഇഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍