UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൈലറ്റ് മരിച്ചു; വിമാനം അടിയന്തരമായി താഴെയിറക്കി

കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തിയെങ്കിലും പൈലറ്റിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം പറത്തികൊണ്ടിരിക്കേ ദേഹാസ്വസ്ഥ്യമുണ്ടയ പൈലറ്റ് മരിച്ചു. സഹപൈലറ്റ് വിമാനം അടിയന്തിരമായി താഴെ ഇറക്കി. ബുധനാഴ്ച രാവിലെ അബുദബിയില്‍ നിന്ന് നെതര്‍ലാന്‍ഡ്‌സിലേക്ക് പോയ ഇത്തിഹാദ് എയര്‍വേസിന്റെ കാര്‍ഗോ വിമാനമാണ് അടിയന്തരമായി കുവൈറ്റ് സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്.

പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തിരമായി വിമാനം താഴെ ഇറക്കുകയുമായിരുന്നു. കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തിയെങ്കിലും പൈലറ്റിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍