UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി മുണ്ടുടുത്ത മുസോളിനി തന്നെ: സിപിഐ

പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ തുടരുന്നു. വീണ്ടും മുണ്ടുടുത്ത മുസോളിനി പരാമര്‍ശവുമായാണ് സിപിഐ നേതാക്കള്‍ രംഗത്തെത്തിയത്. പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ.ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കളുടെ സാനിധ്യത്തിലാണ് പ്രതിനിധികള്‍ പിണറായിക്കെതിരെ ആഞ്ഞടിച്ചത്.

ചര്‍ച്ചയില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറിയായി പി.രാജു തുടര്‍ന്നേക്കും. അതേസമയം, സിപിഐയ്‌ക്കെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും വിമര്‍ശമുയര്‍ന്നു. സിപിഐയെ ചുമക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പ്രതിനിധികള്‍ക്ക്. സിപിഎമ്മിനെ വിമര്‍ശിക്കുന്നത് കൊണ്ടാണ് കാനം രാജേന്ദ്രന്‍ വാര്‍ത്താ താരമായത്. ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ സിപിഐ കൈവശമുള്ള വകുപ്പുകളെ ഉപയോഗിച്ചെന്നും സിപിഎം സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍