UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റുവാണ്ട പ്രസിഡന്റിന് മോദിയുടെ സമ്മാനം 200 പശുക്കള്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാന പരിപാടികളിലൊന്നാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേയ്ക്ക് പോകുന്ന മോദി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് പോള്‍ കഗാമെയ്ക്ക് നല്‍കാന്‍ പോകുന്ന സമ്മാനം 200 പശുക്കളാണ്. റുവാണ്ട ഗവണ്‍മെന്റിന്റെ ഗിരിങ്ക പദ്ധതിയുടെ (ഓരോ ദരിദ്ര കുടുംബത്തിനും ഒരു പശു) ഭാഗമായാണ് പശുക്കളെ സംഭാവന ചെയ്യുന്നത്. റുവാണ്ടയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള റിവേറു മാതൃക ഗ്രാമത്തിലായിരിക്കും പശു കൈമാറ്റ ചടങ്ങ്. 2006ല്‍ തുടങ്ങിയ ഗിരിങ്ക പദ്ധതി ഇതുവരെ മൂന്നര ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്തതായാണ് റുവാണ്ട ഗവണ്‍മെന്റിന്റെ അവകാശവാദം. റുവാണ്ടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചടങ്ങിന്റെ തുടര്‍ച്ചയാണ് പശുകൈമാറ്റ പരിപാടിയായ ഗിരിങ്ക.

പശു കൈമാറ്റം കേവലമൊരു സാമ്പത്തിക ഇടപാട് മാത്രമല്ലെന്നും ഇത് റുവാണ്ടയ്ക്കുള്ള ഇന്ത്യയുടെ നന്ദിയാണെന്നുമാണ് വിദേശകാര്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാന പരിപാടികളിലൊന്നാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. കിഗാലി വംശഹത്യ സ്മാരകം മോദി സന്ദര്‍ശിക്കും. 1994 കൂട്ടക്കൊലയുടെ സമയത്ത് ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ച റുവാണ്ട ജനതയോടുള്ള നന്ദി മോദി വീണ്ടും അറിയിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍