UPDATES

വീഡിയോ

ജെഎന്‍യു പ്രതിഷേധ മാര്‍ച്ച്: വനിതാ മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ അതിക്രമം

വനിത പൊലീസുകാര്‍ തന്നെ കയ്യേറ്റം ചെയ്തതായും തന്റെ ക്യാമറ ബലം പ്രയോഗിച്ച് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ പരാതി നല്‍കിയിരിക്കുന്നു. ലജ്പത് നഗറിലെ ഒഴിപ്പിക്കല്‍ നടപടിയും ഇതിനെതിരായ പ്രതിഷേധവും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ നേരത്തെ പൊലീസ് ആക്രമിച്ചിരുന്നു.

ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിദ്യാധര്‍ സിംഗ് തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചതായും തള്ളിയതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറായ വനിത മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്.

വനിത പൊലീസുകാര്‍ തന്നെ കയ്യേറ്റം ചെയ്തതായും തന്റെ ക്യാമറ ബലം പ്രയോഗിച്ച് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോ ജേണലിസ്റ്റ് പരാതി നല്‍കിയിരിക്കുന്നു. ലജ്പത് നഗറിലെ ഒഴിപ്പിക്കല്‍ നടപടിയും ഇതിനെതിരായ പ്രതിഷേധവും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ നേരത്തെ പൊലീസ് ആക്രമിച്ചിരുന്നു. സംഭവം അന്വേഷിക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ, ഇന്ത്യന്‍ വുമണ്‍ പ്രസ് കോര്‍പ്‌സിന് ഉറപ്പ് നല്‍കി.

ഫോട്ടോ ജേണലിസ്റ്റിനെ വനിതാ പൊലീസുകാര്‍ കയ്യേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഫോട്ടോ എഡിറ്റര്‍ അജയ് അഗര്‍വാള്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍