UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലിസ് കുറ്റപത്രം ചോര്‍ത്തി: നടന്‍ ദിലീപ്

ദിലീപിന് ദുബൈക്ക് പുറപ്പെടാനുളള അനുമതി അങ്കമാലി കോടതി നല്‍കി. ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും ഒപ്പമുണ്ടാകും

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലിസ് ചോര്‍ത്തിയെന്ന് നടന്‍ ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് പൊലിസിനെതിരെ ഹരജി സമര്‍പ്പിച്ചത്.

ദിലിപിന്റെ ഹരജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഡിസംബര്‍ ഒന്നിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്ക് തോര്‍ത്തി നല്‍കിയതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ദിലീപിന്റെ ആരോപണം. ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുളള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് കോടതിയല്‍ നല്‍കിയത്.

അതിക്രമത്തിന് ഇരയായ നടിയാണ് കുറ്റപത്രത്തില്‍ ഒന്നാം സാക്ഷി. മഞ്ജു വാരിര്‍ കേസില്‍ 11ാം സാക്ഷിയാണ്. ഭാര്യ കാവ്യാമാധവന്‍ 13ാം സാക്ഷിയാണ്. നടന്‍ സിദ്ധീഖ് 13ാം സാക്ഷിയും കാവ്യയുടെ സഹോദര ഭാര്യ 57 ാം സാക്ഷിയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍