UPDATES

ന്യൂസ് അപ്ഡേറ്റ്സ്

79 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു; വേങ്ങര സ്വദേശികള്‍ കസ്റ്റഡിയില്‍

വേങ്ങരയില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വന്‍ കുഴല്‍പണ വേട്ട

മലപ്പുറം കുറ്റിപ്പുറത്തു നിന്നും 79 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വേങ്ങരയില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ വിതരണം ചെയ്യാനുളള കുഴല്‍പ്പണമാണ്‌ കുറ്റിപ്പുറത്ത് നിന്നും പിടിച്ചെടുത്തതെന്നാണ് പൊലീസ് കരുതുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി പൊലിസ് പറഞ്ഞു. വാഹന പരിശോധനയ്ക്കിടെയാണ് രേഖകളില്ലാത്ത ഇത്രയും പണം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍