UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂരില്‍ സിപിഎം കാണിക്കുന്നതും ഫാഷിസം തന്നെ, ബിജെപി ചെയ്യുന്നത് പോലെ: പ്രകാശ് രാജ്‌

ഏത് തിരഞ്ഞെടുപ്പായാലും ബിജെപിയെ താന്‍ എതിര്‍ക്കും. ബിജെപി വര്‍ഗീയ അര്‍ബുദമാണ്. അതിനെ മുറിച്ച് മാറ്റണമെന്നും കാസര്‍ഗോഡ് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രകാശ് രാജ് പറഞ്ഞു.

കണ്ണൂര്‍ കീഴാറ്റൂരിലെ കര്‍ഷകസമരം അട്ടിമറിക്കാന്‍ ശ്രമിക്കുകയും സമരക്കാര്‍ക്കെതിരെ ആക്രമണം നടത്തുകയും സിപിഎം ചെയ്തിട്ടുണ്ടെങ്കില്‍ ബിജെപി നടത്തുന്ന ഫാഷിസ്റ്റ് അക്രമങ്ങള്‍ക്ക് തുല്യം തന്നെയാണ് അതുമെന്നും നടന്‍ പ്രകാശ് രാജ്. ഏത് പാര്‍ട്ടി മാനവികതയ്ക്ക് എതിരായി നിന്നാലും അതിനെ എതിര്‍ക്കേണ്ടി വരും. ഏത് തിരഞ്ഞെടുപ്പായാലും ബിജെപിയെ താന്‍ എതിര്‍ക്കും. ബിജെപി വര്‍ഗീയ അര്‍ബുദമാണ്. അതിനെ മുറിച്ച് മാറ്റണമെന്നും കാസര്‍ഗോഡ് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രകാശ് രാജ് പറഞ്ഞു.

അഴിമതിയേക്കാള്‍ അപകടകരമാണ് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം. ഭൂരിപക്ഷമില്ലാഞ്ഞിട്ടു പോലും ബിനാമി സര്‍ക്കാരുണ്ടാക്കി മണിപ്പൂര്‍, മേഘാലയ, ഗോവ എന്നിവിടങ്ങളില്‍ ബിജെപി ഭരിക്കുന്നു. എനിക്ക് ബിജെപിയോട് വെറുപ്പില്ല. എന്നാല്‍ രാജ്യത്തിന്റെ ഭരണം ഒരു തരത്തിലും ഏല്‍പ്പിച്ചുകൊടുക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രചാരണം നടത്തില്ല. എന്നാല്‍ ഒരു പാര്‍ട്ടിക്കെതിരെ ഞാന്‍ പ്രചാരണം നടത്തും. ബിജെപിക്കെതിരെ പ്രചാരണം നടത്തും. ഇനിയും ഒരു ഗൗരി ലങ്കേഷ് വധിക്കപ്പെടാന്‍ പാടില്ല – പ്രകാശ് രാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍