UPDATES

ട്രെന്‍ഡിങ്ങ്

അക്രമം, അസഹിഷ്ണുത അവസാനിപ്പിക്കൂ, ആര്‍എസ്എസ് വേദിയില്‍ പ്രണാബ് മുഖര്‍ജി

മതത്തിന്റേയോ വെറുപ്പിന്റേയോ അസഹിഷ്ണുതയുടേയോ അടിസ്ഥാനത്തില്‍ ദേശീയ സ്വത്വം നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ അത് വിനാശകരമായിരിക്കും.

ദേശീയത, രാഷ്ട്രം, ദേശാഭിമാനം തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനാണ് ഇവിടെ വന്നതെന്ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ജൈന് അടക്കമുള്ള വിവിധ മതവിഭാഗങ്ങള്‍ കൂടിക്കലര്‍ന്നും ഐക്യപ്പെട്ടുമാണ് ഇന്ത്യയുടെ ദേശീയ സ്വത്വം രൂപപ്പെടുന്നതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

ഈ ബഹുസ്വര സംസ്‌കാരം നമ്മളെ ഏറെ പ്രത്യേകതകളും സഹിഷ്ണുതയും ഉള്ളവരാക്കുന്നു. മതത്തിന്റേയോ വെറുപ്പിന്റേയോ അസഹിഷ്ണുതയുടേയോ അടിസ്ഥാനത്തില്‍ ദേശീയ സ്വത്വം നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ അത് വിനാശകരമായിരിക്കും. ഇന്ത്യന്‍ ദേശീയത, ഗാന്ധിജി പറഞ്ഞത് പോലെ ആക്രമണോത്സുകമോ നശീകരണ സ്വഭാവമുള്ളതോ അല്ല. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ പണ്ഡിറ്റ് നെഹ്രു വിഭാവനം ചെയ്തതാണ് ഇന്ത്യയുടെ ദേശീയത്. വിവിധ മത വിഭാഗങ്ങള്‍ ചേര്‍ന്ന് മാത്രമേ ഇത് രൂപപ്പെടൂ – പ്രണബ് മുഖര്‍ജി പറഞ്ഞു.

നമ്മൾ സഹിഷ്ണുതയിൽ നിന്ന് കരുത്താർജ്ജിക്കണം. ബഹുസ്വരതയെ മാനിക്കണം. വൈവിധ്യത്തെ ആഘോഷിക്കണം. ഇന്ത്യയുടെ ഭരണഘടന പ്രതിനിധാനം ചെയ്യുന്നത് നൂറു കോടിയിലധികം ഇന്ത്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളുമാണ്. നമ്മുടെ ഭരണഘടനയിൽ നിന്നാണ് നമ്മുടെ ദേശീയതയുടെ പ്രവാഹം. ഇന്ത്യൻ ദേശീയത രൂപകൽപ്പന ചെയ്യുന്നത് ഭരണഘടനാപരമായ ദേശഭക്തിയാണ്. – പ്രണബ് മുഖര്‍ജി പറഞ്ഞു.

പ്രണബ് മുഖര്‍ജിയുടെ പ്രസംഗം ഇവിടെ കേള്‍ക്കാം

“ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനാണ് ഹെഡ്‌ഗേവാര്‍” എന്ന് പ്രണബ് മുഖര്‍ജി; ആര്‍എസ്എസ് ആസ്ഥാനത്തെത്തി

എന്താണ് സംഘ് ശിക്ഷാ വർഗ്? പ്രണബിന്റെ സാന്നിധ്യം എങ്ങനെ സംഭവിച്ചു?

‘അച്ഛൻ പറയുന്നത് ആളുകൾ മറക്കും, പക്ഷെ ആർഎസ്എസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിൽക്കും’: പ്രണബിനെ വിമർശിച്ച് മകൾ

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍