UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തില്‍ ട്രക്കിടിച്ചു; കൊല്ലാനുള്ള ശ്രമമെന്ന് തൊഗാഡിയ

ബുള്ളറ്റ് പ്രൂഫ് വാഹനമല്ലെങ്കില്‍ തന്നെ വെടിവച്ച് കൊല്ലുമായിരുന്നു എന്ന് തൊഗാഡിയ പറയുന്നു. തനിക്കുണ്ടായിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചത് മനപൂര്‍വമാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തില്‍ (സ്കോര്‍പിയോ) ട്രക്ക് വന്നിടി്ച്ചു എന്നാല്‍ പരിക്കുകളില്ലാതെ തൊഗാഡിയ രക്ഷപ്പെട്ടു. ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ കാംമ്രെജിലാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് വാഹനമല്ലെങ്കില്‍ തന്നെ വെടിവച്ച് കൊല്ലുമായിരുന്നു എന്ന് തൊഗാഡിയ പറയുന്നു. തനിക്കുണ്ടായിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചത് മനപൂര്‍വമാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. ഇസഡ് പ്ലസ് സുരക്ഷ പ്രകാരം പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും ഒപ്പം ആംബുലന്‍സും മറ്റൊരു വാഹനവും ഉണ്ടാകാറുണ്ടെന്നും തൊഗാഡിയ പറയുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പൊലീസ് ശ്രമിക്കുന്നതായുള്ള തൊഗാഡിയയുടെ ആരോപണം വലിയ വിവാദമായിരുന്നു. കാണാതായി എന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷം 2018 ജനുവരി 15ന് അഹമ്മദാബാദില്‍ ബോധരഹിതനായ നിലയില്‍ തൊഗാഡിയയെ കണ്ടെത്തിയിരുന്നു.

തൊഗാഡിയ വരെ പേടിക്കണം; സംഘിന്റെ ഉള്ളറകള്‍ അയാളോളം അറിഞ്ഞത് ആരുണ്ട്?

പ്രവീണ്‍ തൊഗാഡിയയുടെ അറസ്റ്റും കാണാതാകലും; ബിജെപി-വിഎച്പി പോരിന്റെ പൊട്ടിത്തെറിയോ?

പ്രവീണ്‍ തൊഗാഡിയ ഭയക്കുന്ന വ്യാജ ഏറ്റുമുട്ടല്‍; മോദി-അമിത് ഷാ സംഘം പേടിക്കുന്ന തൊഗാഡിയ

രാജസ്ഥാന്‍ പോലീസ് തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍