UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തില്‍

അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതിനാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്‌

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. ഇതാദ്യമായാണ് രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ശേഷം രാംനാഥ് കോവിന്ദ് കേരളം സന്ദര്‍ശിക്കുന്നത്. മാതാ അമൃതാനന്ദമയി ആശ്രമം സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകള്‍ ഉദ്ഘാടനം നടത്തുന്നതിനുവേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നതെന്ന് രാഷ്ടപതിയുടെ പ്രസ് സെക്രട്ടറി അശോക് മലിക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടിവെളള വിതരണ പദ്ധതി രാഷ്ടപതി ഉദ്ഘാടനം ചെയ്യും. മഠം ദത്തെടുത്ത 10 ഗ്രാമങ്ങള്‍ക്ക് ഓഡിഎഫ് പദവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ രാഷ്ട്രപതി വിതരണം ചെയ്യും.

രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ജസറ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം മേയര്‍ എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപറ്റര്‍ മാര്‍ഗ്ഗം രാഷ്ട്രപതി കൊല്ലം കരുണാഗപളളിയിലെ അമൃതാനന്ദമയി ആശ്രമത്തിലേക്ക് പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍