UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ യോഗ വീഡിയോ പോസ്റ്റ് ചെയ്യുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനം: രാഹുല്‍

തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷനാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെയും സിറിയയേയും സൗദിയേയും പിന്നിലാക്കിയിരിക്കുകയാണ്.

സ്ത്രീസുരക്ഷയില്‍ ലോകത്തിലെ ഏറ്റവും മോശം രാജ്യമായി ഇന്ത്യ മാറിയെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി യോഗയിലും, പൂന്തോട്ട പരിപാലനത്തിലും ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഇന്ത്യ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലോകത്തെ നയിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷനാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെയും സിറിയയേയും സൗദിയേയും പിന്നിലാക്കിയിരിക്കുകയാണ്. ആ സമയത്ത് പൂന്തോട്ടത്തില്‍ ഇരുന്ന് യോഗാ വീഡിയോ ഉണ്ടാക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദ്ധര്‍ക്കിടയില്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് സ്ത്രീസുരക്ഷയില്‍ ലോകത്തിലെ ഏറ്റവും മോശം രാജ്യമായി ഇന്ത്യ മാറിയെന്ന് കണ്ടെത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. തൊഴിലിടങ്ങളിലും, പൊതുനിരത്തുകളിലും, എന്തിന് ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീടുകളില്‍ പോലും ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ദിനംപ്രതി വര്‍ധിക്കുന്നു. അടിമപ്പണി, ബാല വിവാഹം പോലുള്ള ദുരാചാരങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. കൂടാതെ സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങളും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്നതായും പഠനം വ്യക്തമാക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍