UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എലിസബത്ത് രാജ്ഞിക്ക് ശേഷം കോമണ്‍വെല്‍ത്ത് തലപ്പത്തേക്ക് ചാള്‍സ് രാജകുമാരന്‍

അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കാന്‍ കൂട്ടായ്മക്കും നേതാക്കള്‍ക്കും കഴിയുന്നില്ലെങ്കില്‍ കോമണ്‍വെല്‍ത്ത് സംഘടന പിരിച്ചുവിടുന്നതാകും നല്ലതെന്ന് തെരേസ മേ ചൊവ്വാഴ്ച നടത്താന്‍ പോകുന്ന പ്രസംഗത്തില്‍ സൂചിപ്പിച്ചേക്കും.

എലിസബത്ത് രാജ്ഞിക്ക് ശേഷം അടുത്ത കോമണ്‍വെല്‍ത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നേതാക്കള്‍ ഈ ആഴ്ച തീരുമാനിച്ചേക്കും. ചാള്‍സ് രാജകുമാരനാകും അടുത്ത തലവനെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ സൂചിപ്പിച്ചു. 91 കാരിയായ എലിസബത്ത് 1952 മുതല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രതീകാത്മക അധ്യക്ഷ. മുന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന പ്രധാന ഭൂപ്രദേശങ്ങളായ 53 കോമണ്‍വെല്‍ത്ത് അംഗ രാജ്യങ്ങളില്‍ 16 രാജ്യങ്ങളുടെ പ്രതീകാത്മക അധിപനാകും ഇനി മുതല്‍ ചാള്‍സ്.

‘നാല് പതിറ്റാണ്ടായി കോമണ്‍വെല്‍ത്ത് കൂട്ടായ്മക്ക് ശക്തമായ പിന്തുണ നല്‍കിവരുന്ന ചാള്‍സ്, സംഘടനയുടെ സമാനതകളില്ലാത്ത വൈവിധ്യത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള ആളാണ്’ എന്ന് പ്രധാനമന്ത്രിയുടെ വക്താവ് അഭിപ്രായപ്പെട്ടു. അതേസമയം, തെരേസ മേ ചൊവ്വാഴ്ച തന്നെ ദേശീയ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ നേതാക്കളെ ഉദ്‌ബോധിപ്പിക്കും. കൂടാതെ, ഒരു ദശലക്ഷം പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് 21 മില്ല്യന്‍ പൗണ്ട് ധനസഹായം നല്‍കുമെന്നും പ്രഖ്യാപിച്ചേക്കും.

കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് മുന്‍പായി ലണ്ടണില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് സെഷനില്‍ എല്ലാ നേതാക്കളും പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഉച്ചകോടിയില്‍ ബാഹ്യ ഇടപടലുകള്‍ ഏതുമില്ലാതെ നേതാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍ സാധിക്കും.
‘ഉച്ചകോടിയില്‍, 53 രാഷ്ട്ര നേതാക്കള്‍ക്ക് അജണ്ടകള്‍ ഇല്ലാതെ അവര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാം. തികച്ചും ഗൗരവമേറിയതും, അടിയന്തര പ്രാധാന്യമുള്ളതുമായ വിഷയങ്ങള്‍ കൂട്ടമായി ഒരു കുടുംബത്തിനത്ത് എന്നപോലെ സംസാരിക്കാം’ സംഘടനയുടെ സെക്രട്ടറി ജനറല്‍ പട്രീഷ്യാ സ്‌കോട്ട്‌ലാന്‍ഡ് പറഞ്ഞു.

അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കാന്‍ കൂട്ടായ്മക്കും നേതാക്കള്‍ക്കും കഴിയുന്നില്ലെങ്കില്‍ കോമണ്‍വെല്‍ത്ത് സംഘടന പിരിച്ചുവിടുന്നതാകും നല്ലതെന്ന് തെരേസ മേ ചൊവ്വാഴ്ച നടത്താന്‍ പോകുന്ന പ്രസംഗത്തില്‍ സൂചിപ്പിച്ചേക്കും. ശോഭനമായൊരു ഭാവി സൃഷ്ടിക്കാന്‍ സംഘടനക്ക് കഴിയുമെന്ന തന്‍റെ ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍