UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു; 2008 മുതല്‍ അദ്ദേഹം കോമയിലായിരുന്നു

1971 ല്‍ ലോകസഭയിലെത്തുന്നതിനു മുമ്പ് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1985 ലാണ് ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. 2 ദശാബ്ദത്തോളം അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008 മുതല്‍ കോമയിലായിരുന്നുഅദ്ദേഹമെന്ന് പശ്ചിം ബംഗാള്‍ കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

2008 പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു. തലച്ചോറിലേക്കുളള രക്തപ്രവാഹം നിലച്ചതിനാല്‍ തലച്ചോറ് പ്രവര്‍ത്തിച്ചിരുന്നില്ല. എന്നിരുന്നാല്‍, ബോധമൊഴിച്ച് ശ്വസനം തുടങ്ങി മറ്റെല്ലാം കാര്യങ്ങളും ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദീപദാസ്മുന്‍ഷി ഭാര്യയാണ്. പ്രിയദ്വീപ് ദാസമുനി മകനും.

1971 ല്‍ ലോകസഭയിലെത്തുന്നതിനു മുമ്പ് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1985 ലാണ് ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. 2 ദശാബ്ദത്തോളം അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍