UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഗിയായ അമ്മയെ ടെറസില്‍ നിന്ന് താഴേയ്ക്കിട്ടുകൊന്നു: 36കാരനായ അസി.പ്രൊഫസര്‍ അറസ്റ്റില്‍

ജയശ്രീ ബെന്‍ ടെറസിന് മുകളില്‍ നിന്ന് കാല്‍ തെറ്റി വീണു എന്നായിരുന്നു കുടുംബാംഗങ്ങളെല്ലാം ആദ്യം പറഞ്ഞുകൊണ്ടിരുന്നത്. അതേസമയം സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഇത് പരിശോധിക്കുകയും സത്യം വെളിച്ചത്താവുകയുമായിരുന്നു.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ രോഗിയായ അമ്മയെ വീടിന്റെ ടെറസില്‍ നിന്ന് താഴേയ്ക്കിട്ടുകൊന്ന അസി.പ്രൊഫസര്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളാണ് സന്ദീപ് നത്വാനിയെന്ന 36കാരനായ അസി.പ്രൊഫസറുടെ ക്രൂരകൃത്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 64 വയസ് പ്രായമുണ്ടായിരുന്ന അമ്മ ജയശ്രീ ബെന്നിനെ ഇയാള്‍ ടെറസില്‍ നിന്ന് താഴേയ്ക്കിട്ടത്. ഒരു ഫാര്‍മസി കോളേജില്‍ അധ്യാപകനാണ് സന്ദീപ്. രോഗിയായ അമ്മയെ പരിചരിക്കുന്നതിലെ മടുപ്പ് കാരണമാണ് സന്ദീപ് ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ജയശ്രീ ബെന്‍ ടെറസിന് മുകളില്‍ നിന്ന് കാല്‍ തെറ്റി വീണു എന്നായിരുന്നു കുടുംബാംഗങ്ങളെല്ലാം ആദ്യം പറഞ്ഞുകൊണ്ടിരുന്നത്. അതേസമയം സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഇത് പരിശോധിക്കുകയും സത്യം വെളിച്ചത്താവുകയുമായിരുന്നു. ഐപിസി 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍