UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ മുതിര്‍ന്ന അംഗത്തെ മറികടന്ന് ബിജെപിക്കാരനെ പ്രോടേം സ്പീക്കറാക്കി; കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയിലേക്ക്?

വിശ്വാസ വോട്ടിന് രഹസ്യബാലറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം വോട്ടെടുപ്പ് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രോടേം സ്പീക്കര്‍ക്കുണ്ട്.

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം നിയന്ത്രിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം അവഗണിച്ചും കീഴ് വഴക്കം ലംഘിച്ചും ബിജെപി അംഗത്തെ ചുമതലപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്ക്. വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 5 തവണ എം.എൽ.എയായ ആളാണ് കെജി ബൊപ്പയ്യ. 8 തവണ എം.എൽ.എയായ ആർവി ദേശ്പാണ്ഡെയാണ് മുതിർന്ന അംഗം. അദ്ദേഹത്തെ മറികടന്നാണ് ബൊപ്പയ്യയുടെ നിയമനം. ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ കോൺഗ്രസും, ജെഡിഎസും ഒരുങ്ങുന്നതായാണ് സൂചനകൾ.

സുപ്രീം കോടതി ഉത്തരവ് പ്രകാരം നാളെ വിശ്വാസ വോട്ടിനായി ഗവര്‍ണര്‍ വാജുഭായ് വാല നിയമസഭ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങും. വൈകീട്ട് നാലിന് വിശ്വാസ വോട്ട് നടപടികള്‍ തുടങ്ങും. വിശ്വാസ വോട്ടിന് രഹസ്യബാലറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം വോട്ടെടുപ്പ് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രോടേം സ്പീക്കര്‍ക്കുണ്ട്.

സുപ്രീം കോടതി ഉത്തരവില്‍ പ്രൊ ടെം സ്പീക്കറെ നിയമിക്കണമെന്ന് പറയുന്ന ഭാഗത്ത് സ്പഷ്ടമായി ഈ വ്യവസ്ഥ പരാമര്ശിക്കപ്പെട്ടിട്ടില്ല. വിധിപകർപ്പ് വന്നതിന് പിന്നാലെ ഗവർണ്ണർ വാജു ഭായ് വാല കെ.ജി ബൊപ്പയ്യയെ പ്രൊ ടെം സ്പീക്കർ ആയി നിയമിച്ചു. ഉത്തരവിൽ ഇല്ലാത്തത് കൊണ്ട് തന്നെ, ഇക്കാര്യം പ്രൊ ടെം സ്പീക്കറുടെ വിവേചനാധികാരം ആണെന്ന വാദമാകും ബിജെപി ഉന്നയിക്കാൻ സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍