UPDATES

ഓഫ് ബീറ്റ്

ഉടമസ്ഥനെ കൊലപ്പെടുത്തിയ നായയെ കൊല്ലില്ല; പിന്‍മാറ്റം പ്രതിഷേധ കാംപെയിനെ തുടര്‍ന്ന്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹാനോവറിലെ ഫ്‌ളാറ്റില്‍ കുടങ്ങിക്കിടന്നിരുന്ന ചിക്കോയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. ഈ സമയം ഫ്‌ളാറ്റില്‍ നായുടെ ഉടമസ്ഥയായ 52 കാരി ലെസിമെ കെയും 27 കാരനായ ലിരിഡോണെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജര്‍മനിയില്‍ ഉടമസ്ഥനേയും മകനെയും കൊലപ്പെടുത്തിയ വളര്‍ത്തു നായയെ കൊല്ലാനുള്ള തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറി. നായയെ കൊല്ലരുതെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അധികൃതരുടെ പിന്മാറ്റം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹാനോവറിലെ ഫ്‌ളാറ്റില്‍ കുടങ്ങിക്കിടന്നിരുന്ന ചിക്കോയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. ഈ സമയം ഫ്‌ളാറ്റില്‍ നായുടെ ഉടമസ്ഥയായ 52 കാരി ലെസിമെ കെയും 27 കാരനായ ലിരിഡോണെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇരുവരും കൊല്ലപ്പെട്ടത് മൃഗത്തിന്റെ ആക്രമണത്തിലാണെന്ന് വ്യക്തമായതോടെ നായയെ കൊല്ലാന്‍ തീരുമാനമെടുക്കുകയായിരുന്നു.

എന്നാല്‍ നായയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തി. ചിക്കോക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിക്കോ ടു ലിവ് എന്ന പേരിലായിരുന്നു കാംപെയിന്‍. കാംപെയിനില്‍ അരലക്ഷത്തോളം പേര്‍ ഒപ്പു വച്ചു. ആക്രമിക്കാന്‍ പരിശീലനം നേടിയ നായയെ ഉടമസ്ഥര്‍ നേരത്തെ അധികാരികള്‍ക്ക് മുന്നി നിന്നും മറച്ചുവച്ചതാണ് അപകടത്തിന് കാരണമെന്ന് നഗരസഭ വക്താവ് പ്രതികരിച്ചു. നായയെ സൂക്ഷിക്കുന്നത് വിലക്കിയിരുന്നതായും അധികൃതര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍