മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നാല് പേരാണ് സതീശനെതിരെ കോഴിക്കോട് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തിലും സി സ്റ്റെഡിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി ശശിയുടെ സഹോദരന് പി സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നാല് പേരാണ് സതീശനെതിരെ കോഴിക്കോട് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ലൈംഗിക ചൂഷണത്തിന് ശ്രമിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന പാര്‍ട്ടി അനുഭാവിയായ സ്ത്രീയുടെ പരാതിയിലാണ് 2011ല്‍ ശശിയെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.