UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തനിക്കെതിരെ ഗൂഡാലോചനയെന്ന് അന്‍വര്‍, ആരോപണം നിഷേധിച്ച് ആര്യാടന്‍

നിലമ്പൂരില്‍ ദശാബ്ദങ്ങളായി അധികാരത്തിലിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ കോട്ട തകര്‍ത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇപ്പോള്‍ മുരുകേശിനെ യുഡിഎഫ് ക്യാമ്പ് ഉപയോഗിക്കുക്കയാണെന്നും എംഎല്‍എ ആരോപിച്ചു

തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അരോപണങ്ങള്‍ക്കുപിന്നില്‍ യുഡിഎഫ് ഗൂഡാലോചനയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിയെന്ന നിലക്ക് എന്‍ഒസി വാങ്ങിയശേഷമാണ് താന്‍ പദ്ധതികള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് കരിവാരിതേക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെന്നും അദ്ദേഹം മലപ്പുറം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവരാവാകാശരേഖകള്‍ ശേഖരിച്ചുകൊണ്ട് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണ്. അദ്ദേഹം ഇപ്പോള്‍ യുഡിഎഫ് ക്യാമ്പിലാണെന്നും എംഎല്‍എ പറഞ്ഞു. ഇയാളുടെ കുടുമ്പസ്വത്തുമായി ബന്ധപെട്ട വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ പ്രതികാരണമാണ് മുരുകേശിനെന്നും അദ്ദേഹം ആരോപിച്ച്. തനിക്കെതിരായ ഹൈക്കോടതിയില്‍ മുരുകേശ് നരേന്ദ്രന്‍ പരാതി നല്‍കി. പരാതിയിലെ ആദ്യത്തെ ആരോപണം തന്നെ വസ്തുതാപിശകുളളതായും അദ്ദേഹം രേഖകള്‍ സഹിതം വ്യക്തമാക്കി. മുരുകേശിന്റെ ഭാര്യാകുടംമ്പത്തെ കുടെയിരുത്തിയാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

നിലമ്പൂരില്‍ ദശാബ്ദങ്ങളായി അധികാരത്തിലിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ കോട്ട തകര്‍ത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇപ്പോള്‍ മുരുകേശിനെ യുഡിഎഫ് ക്യാമ്പ് ഉപയോഗിക്കുക്കയാണെന്നും അദ്ദേഹം ആരോപിച്ചു. കക്കാടംപൊയിലിലെ തന്റെ പാര്‍ക്കില്‍ എക്കാലക്‌സ് കണ്ടെത്തിയെന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചത് മുരുകേശിന് കൊല്ലം ജില്ലയില്‍ വിഷം വമിക്കുന്ന റബര്‍ ഫാക്്ടറിയുണ്ടെന്നാണ്. യുസ്ഡ് ഘബര്‍ കത്തിച്ചാണ് അവിടെ ഉല്‍പാദനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതെസമയം അന്‍വര്‍ നിയമലംഘനം നടത്തിയെന്ന ആരോപണത്തിന്റെ വിശദാംശങ്ങള്‍ സംമ്പന്ധിച്ചി റവന്യമന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. അന്‍വറിനെതിരെ നടപടിയെടുക്കണമെന്നാവിശ്യപെട്ട് കുടരഞ്ഞി പഞ്ചായത്തിനു മുമ്പില്‍ യുത്ത് കോണ്‍ഗ്രസ് പ്രതിഷേധസമരം സംഘടിപ്പിക്കുന്നുണ്ട്.

അതെസമയം,അന്‍വര്‍ ഉയര്‍ത്തിയ ആരോപണം കോണ്‍ഗ്രസസ് നേതാവ് ആര്യാടന്‍ മുഹമ്മദ് നിഷേധിച്ചു. മുരുകേശിനെതിരായി ഐഎന്‍ടിയുസിക്കുവേണ്ടി ഒരു കേസില്‍ താനും കക്ഷിയാണെന്ന് ആര്യാടന്‍ പറഞ്ഞു. മുരുകേശ് തന്റെ ബിനാമിയെന്ന് അന്‍വര്‍ സഭയില്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ മുരുകേശിനെ സഹായിക്കുന്നുവെന്നും ആരോപിക്കുന്നു. അന്‍വറിന്റെ ആരോപണം താന്‍ നിഷേധിക്കുന്നുവെന്നും ആര്യാടന്‍ മലപ്പുറത്ത് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍