UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ടെക്‌നിക്കല്‍ ഓഫീസറെ നിയമിച്ച് എത്രയും പെട്ടെന്ന് വെള്ളം ഒഴുക്കിവിടാന്‍ ആവശ്യമായ നടപടി എടുക്കാനാണ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള  തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ ജലം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തടയണ പൊളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ടെക്‌നിക്കല്‍ ഓഫീസറെ നിയമിച്ച് എത്രയും പെട്ടെന്ന് വെള്ളം ഒഴുക്കിവിടാന്‍ ആവശ്യമായ നടപടി എടുക്കാനാണ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കക്കാടംപൊയിലെ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുള്ള അനധികൃത നിര്‍മ്മാണത്തിലൂടെ വിവാദത്തിലാണ്. പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനായാണ് തടയണ കെട്ടിയത്. അനധികൃത റോഡ്‌ നിര്‍മ്മാണവും നടന്നിട്ടുണ്ട്.

(ഫോട്ടോ – സന്ദീപ്‌ കരിയന്‍)

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍