UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമല്ല, അധികാരവും പണവും കൊണ്ട് എല്ലാം നേടാനാകില്ല: രാഹുല്‍ ഗാന്ധി

കര്‍ണാടകയിലെ ജനങ്ങളെ ബിജെപി അവഹേളിച്ചു. അവര്‍ ബിജെപിക്കൊപ്പമല്ല. രാജ്യത്തെക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അധികാരവും പണവും ഒന്നുമല്ല എന്നാണ് കര്‍ണാടകയില്‍ ബിഎസ് യെദിയൂരപ്പയുടെ രാജി വ്യക്തമാക്കുന്നത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതാണ്‌ ബിജെപിയെ ഇന്ത്യ പഠിപ്പിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങളെ ബിജെപി അവഹേളിച്ചു. അവര്‍ ബിജെപിക്കൊപ്പമല്ല. രാജ്യത്തെക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഴിമതിക്കെതിരായി പ്രധാനമന്ത്രി നടത്തുന്ന വാചകമടികള്‍ വെറും നുണയാണെന്ന് വ്യക്തമാക്കുന്നതാണ് കര്‍ണാടകയില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനായി നടന്ന ശ്രമങ്ങള്‍. ബിജെപിയെ ഒറ്റക്കെട്ടായി ദേശീയ തലത്തിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് നേരിടാന്‍ കഴിയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത് ഞങ്ങള്‍ തുടരും. ദേശീയ ഗാനം തീരുന്നതിന് മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ യെദിയൂരപ്പ അടക്കമുള്ളവരുടെ നടപടിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. അധികാരമുണ്ടെങ്കില്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള പരിഹസിക്കാമെന്നും അവജ്ഞയോടെ കാണമെന്നുമാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ധാരണ. അതാണ് അവര്‍ എക്കാലവും ചെയ്തുകൊണ്ടിരിക്കുന്നത്. ബിജെപിയെ ഒറ്റക്കെട്ടായി ദേശീയ തലത്തിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് നേരിടാന്‍ കഴിയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത് ഞങ്ങള്‍ തുടരും – രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍