UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും നിര്‍േദ്ദശിച്ച, ഏറെ ശ്രദ്ധേയമായ സച്ചാര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം.

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശപ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും നിര്‍േദ്ദശിച്ച, ഏറെ ശ്രദ്ധേയമായ സച്ചാര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രജീന്ദര്‍ സച്ചാറിനെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2005ലാണ് മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, മുസ്ലീം സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സച്ചാര്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്. സച്ചാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റി 403 പേജുള്ള റിപ്പോര്‍ട്ട് 2006ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. 2006 നവംബര്‍ 30ന് കേന്ദ്ര സര്‍ക്കാര്‍ ഇത് ലോക് സഭയില്‍ വച്ചു. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന്റെ ഉദ്യോഗസ്ഥ തലത്തിലെ പ്രാതിനിധ്യം വെറും 2.5 ശതമാനം മാത്രമാണ് എന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ നേരിടുന്നതിന് സമാനമായ ദുരിതങ്ങളോ പലപ്പോഴും അതിലും മോശമായ അവസ്ഥയോ മുസ്ലീങ്ങള്‍ നേരിടുന്നതായി സച്ചാര്‍ കമ്മിറ്റി വിലയിരുത്തി. വിവിധ മേഖലകളില്‍
മുസ്ലീങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കല്‍ ആവശ്യമായ നിയമസഹായം ഒരുക്കല്‍, തുടങ്ങിയവയ്ക്കായി തുല്യാവസര കമ്മീഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം സച്ചാര്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ വച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്നത്തെ ധന മന്ത്രി പി ചിദംബരം ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് കൂടുതല്‍ ഫണ്ട് ബജറ്റില്‍ വകയിരുത്തുന്നതായി അറിയിച്ചു.

1952ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത രജീന്ദര്‍ സച്ചാര്‍, മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യു.എന്‍ സബ് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1985ലാണ് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്. പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസിന്റെ കൗണ്‍സിലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സച്ചാറും പ്രശാന്ത് ഭൂഷണും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, ഇദ്ദേഹത്തിന്‍റെ സഹോദരീ ഭര്‍ത്താവാണ്. പിതാവ് ഭീം സെന്‍ സച്ചാര്‍ പഞ്ചാബ് സച്ചാര്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ആയിരുന്നു (1949ലും 1952-56 കാലത്തുമായി രണ്ട് തവണ).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍