ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും അതിനായി തന്ത്രങ്ങള്‍ മെനയാനും അമിത് ഷാ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ക്ഷേത്രനിര്‍മ്മാണം തുടങ്ങുന്നതിനുള്ള തടസങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് നീക്കുമെന്ന് ഹൈദരാബാദിലെ പാര്‍ട്ടി യോഗത്തില്‍ അമിത് ഷാ പറഞ്ഞു. അമിത് ഇക്കാര്യം പറഞ്ഞതായി ദേശീയ എക്സിക്യൂട്ടീവ് അംഗം പേരല ശേഖര്ജിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
തിരഞ്ഞെടുപ്പ് നേരത്തെയുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞതായും ശേഖര്‍ജി പറയുന്നു. തെലങ്കാനയില്‍ ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും അതിനായി തന്ത്രങ്ങള്‍ മെനയാനും അമിത് ഷാ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.