UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാര്‍: അഖിലേഷ് യാദവ്

ബിജെപിയെ തോല്‍പ്പിക്കുന്നതിനായി തങ്ങളുടെ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ മടിയില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തങ്ങളുടെ നാല് സീറ്റ് വരെ ബി എസ് പിക്ക് കൊടുക്കാന്‍ തയ്യാറാണ് എന്നാണ് അഖിലേഷ് പറഞ്ഞത്. ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എസ് പിക്ക് ബി എസ് പി പിന്തുണ നല്‍കിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കുന്നതിനായി തങ്ങളുടെ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ മടിയില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. മെയ്ന്‍പുരിയിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.

കൈരാനയില്‍ തങ്ങളുടെ പാര്‍ട്ടി നേതാവായ തബ്‌സൂം ഹസനെയാണ് സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായി വിട്ടുകൊടുത്തത്. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ തബ്‌സൂം ഹസന്‍ എസ് പിയുടേയും ബി എസ് പിയുടേയും കോണ്‍ഗ്രസിന്റേയുമെല്ലാം പിന്തുണയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ചെയ്തു. താന്‍ ഇക്കാര്യത്തെ വളരെയധികം പ്രായോഗികതയോടെയാണ് സമീപിക്കാന്‍ താല്‍പര്യപ്പെടുന്നതെന്ന് അഖിലേഷ് യാദവ് എന്‍ഡിടിവിയോട് പറഞ്ഞിരുന്നു. രണ്ടടി പിന്നോട്ട് പോകാന്‍ തയ്യാറാണ് – അഖിലേഷ് പറഞ്ഞു. ബി എസ് പിക്ക് അര്‍ഹമായ സീറ്റുകള്‍ കിട്ടിയാല്‍ മാത്രമേ എസ് പിയുമായി സഖ്യമുണ്ടാകൂ എന്ന് മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍