UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി രാജ്യസഭ തിരഞ്ഞെടുപ്പ്: ബിജെപിയെ സഹായിച്ച എംഎല്‍എമാരെ ആര്‍എല്‍ഡിയും നിഷാദ് പാര്‍ട്ടിയും പുറത്താക്കി

തങ്ങളുടെ പാര്‍ട്ടിയിലെ ഒരേയൊരു എംഎല്‍എ സഹീന്ദര്‍ സിംഗ് ചൗഹാനെയാണ് ആര്‍എല്‍ഡി പുറത്താക്കിയത്. എംഎല്‍എ വിജയ് മിശ്രയെയാണ് നിഷാദ് പാര്‍ട്ടി പുറത്താക്കിയത്.

ഉത്തര്‍പ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് വോട്ട് ചെയ്ത് ബിജെപിക്ക് ജയിക്കാന്‍ വഴിയൊരുക്കിയ എംഎല്‍എമാരെ നിഷാദ് പാര്‍ട്ടിയും ആര്‍എല്‍ഡിയും (രാഷ്ട്രീയ ലോക് ദള്‍) പുറത്താക്കി. തങ്ങളുടെ പാര്‍ട്ടിയിലെ ഒരേയൊരു എംഎല്‍എ സഹീന്ദര്‍ സിംഗ് ചൗഹാനെയാണ് ആര്‍എല്‍ഡി പുറത്താക്കിയത്. എംഎല്‍എ വിജയ് മിശ്രയെയാണ് നിഷാദ് പാര്‍ട്ടി പുറത്താക്കിയത്.

നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കാതെ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായാണ് സഹീന്ദര്‍ സിങ് പ്രവര്‍ത്തിച്ചതെന്ന് ആര്‍എല്‍ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളെ തകര്‍ക്കാന്‍ ബി എസ് പിയ്ക്ക് വോട്ട് ചെയ്യാനായിരുന്നു ആര്‍എല്‍ഡി തീരുമാനം. ബിജെപിയുമൊത്തുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സഹീന്ദര്‍ വോട്ട് അസാധുവാക്കിയതെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തതോടെയാണ് സഹീന്ദറിന്റെ വോട്ട് അസാധുവായത്. ബി എസ് പി സ്ഥാനാര്‍ഥിക്ക് ആര്‍എല്‍ഡി എംഎല്‍എ വോട്ട് ചെയ്തില്ലെന്ന് ലക്‌നൗവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മായാവതിയും വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുള്‍പ്പെടെയാണ് നിഷാദ് പാര്‍ട്ടി വിജയ് മിശ്രയെ പുറത്താക്കിയത്. തിരഞ്ഞെടുപ്പില്‍ വിജയ് ബിജെപിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ക്രോസ് വോട്ടിംഗിനും അച്ചടക്കമില്ലായ്മയ്ക്കുമാണ് വിജയിനെ പുറത്താക്കിയതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സഞ്ജയ് നിഷാദ് പറഞ്ഞു. ചതിയന്മാരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍