UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഞ്ചിയത്തെ അക്രമത്തില്‍ പ്രതിഷേധം: കെകെ രമയുടെ നേതൃത്വത്തില്‍ ആര്‍എംപിഐ പ്രവര്‍ത്തകര്‍ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക്

എകെജി ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് ആര്‍എംപിഐയുടെ തീരുമാനം.

ഒഞ്ചിയത്ത് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നതായി ആരോപിച്ച്, ശക്തമായ പ്രതിഷേധവുമായി ആര്‍എംപിഐ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേയ്ക്ക്. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേയ്ക്ക് ആര്‍എംപിഐ നേതാവ് കെകെ രമയുടെ നേതൃത്തില്‍ വനിതാപ്രവര്‍ത്തകര്‍ നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

എകെജി ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് ആര്‍എംപിഐയുടെ തീരുമാനം. ഒഞ്ചിയത്തെ സിപിഎം അക്രമം അവസാനിപ്പിക്കുക, സമാധാനനില പുനസ്ഥാപിക്കുക, ക്രമസമാധാനം ഉറപ്പുവരുത്തുക, ചെങ്കൊടി കാരുണ്യത്തിന് വേണ്ടിയാണ് അല്ലാതെ ചോരപ്പുഴയ്ക്ക് വേണ്ടിയല്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഷേധ പരിപാടിയുടെ പോസ്്റ്ററില്‍ കാണുന്നത്.

കമ്യൂണിസ്റ്റുകാരിയാണ് ഞാന്‍, കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതരുത്- കെ.കെ രമ/അഭിമുഖം

എം സ്വരാജിന് ഉണ്ടെന്നും കെകെ രമയ്ക്ക് ഇല്ലെന്നും സിപിഎമ്മുകാര്‍ കരുതുന്ന വ്യക്തി സ്വാതന്ത്ര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍