UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല, അവര്‍ അനധികൃത കടന്നുകയറ്റക്കാരാണ്- രാജ്‌നാഥ് സിങ്

മ്യാനമറിലെ ഗ്രാമങ്ങളില്‍ കൊളളയും കൊളളിവെപ്പും ബലാല്‍ക്കാരവും വ്യാപകമായതിനെ തുടര്‍ന്നാണ് 420,000 റോഹിങ്ക്യകള്‍ നാടുവിട്ടതെന്നാണ് ഐക്യരാഷ്ടസംഘടനയുടെ കണക്കുകള്‍

റോഹിങ്ക്യകളെ രാജ്യത്തുനിന്നും തിരിച്ചയക്കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആഭ്യന്തര മന്ത്രി രാജനാഥ് സിങ് വ്യക്തമാക്കി. പരിശോധനങ്ങള്‍ നടത്തി ശേഷം അവരെ മ്യാന്‍മര്‍ സര്‍ക്കാര്‍ തന്നെ തിരികെ എടുക്കുമെന്ന് മ്യാന്‍മര്‍ കൗണ്‍സലര്‍ ആങ് സാന്‍ സൂക്കിയുടെ പരമാവമര്‍ശം ചൂണ്ടികാട്ടിയാണ് മോദിസര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ അസ്ഥാനത്തെന്ന് അഭ്യന്തര മന്ത്രി ചൂണ്ടികാട്ടിയത്.

”റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല, അവര്‍ ഇന്ത്യയില്‍ അഭയം തേടിയതുമില്ല. അവര്‍ നിയമവിരുദ്ധമായി കടന്നുകയറിവരാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍ (എന്‍എച്ആര്‍ സി) ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച് ഒരു സെമിനാറില്‍ പങ്കെുത്ത് സംസാരിക്കുകയായിരുന്നു രാജനാഥ് സിങ്.
ഇന്ത്യയില്‍ താമസിച്ചുവരുന്ന 40,000 റോഹിങ്ക്യകളെ നാടുകടത്തുമെന്ന് നേരത്തെ അഭ്യന്തര സഹമന്ത്രി കിരണ്‍ റിജു അസന്നിഗ്്ധമായി പറഞ്ഞിരുന്നു.

” റോഹിങ്കികള്‍ മ്യന്‍മറില്‍ നിന്നും ഭാരതത്തിലേക്ക് നിയമവിരുദ്ധമായി കടന്നുവന്നവരാണ്. അവര്‍ അഭയാര്‍ത്ഥികളല്ല. അഭയാര്‍ത്ഥികളാണെന്ന കാണിക്കാവുന്ന ഒരു രേഖയും അവരില്‍ ആരും തന്നെ നേടിയിടില്ല.” രാജനാഥ് സിങ് പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ” മനുഷ്യാവകാശം സംരക്ഷിക്കാന്‍ വേണ്ടി നിയമവിരുദ്ധ കടന്നുകയറ്റക്കാരെ അഭയാര്‍ത്ഥികളെന്ന് ഞങ്ങള്‍ തെറ്റായി വിളിക്കില്ല” അഭ്യന്തര മന്ത്രി വിശദമാക്കി.

അതെസമയം, മ്യാനമറിലെ ഗ്രാമങ്ങളില്‍ കൊളളയും കൊളളിവെപ്പും ബലാല്‍ക്കാരവും വ്യാപകമായതിനെ തുടര്‍ന്നാണ് 420,000 റോഹിങ്ക്യകള്‍ നാടുവിട്ടതെന്നാണ് ഐക്യരാഷ്ടസംഘടനയുടെ അഭയാര്‍ത്ഥി മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിട്ടുണ്ട്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍