UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദിക്ക് പിന്നാലെ വിക്രം കോത്താരി: 800 കോടിയുടെ വായ്പാ തട്ടിപ്പ് പൊതുമേഖലാ ബാങ്കുകളിലെ കൊള്ളയടി തുടരുന്നു

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടി രൂപ, അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപ എന്നിങ്ങനെയാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. ലോണെടുത്ത തുകയോ പലിശയോ കോത്താരി തിരിച്ചടച്ചില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,360 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന വിവരത്തിന് പിന്നാലെ, പൊതുമേഖല ബാരങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നടത്തിയ മറ്റൊരു വന്‍ തട്ടിപ്പ് കൂടി പുറത്തുവരുന്നു. നിരവ് മോദിക്ക് ശേഷം വിവിധ ബാങ്കുകളില്‍ നിന്നായി 800 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയിരിക്കുന്നത് റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയാണ്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് വായ്പ അനുവദിച്ച് തട്ടിപ്പിന് വഴിയൊരുക്കിയത്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടി രൂപ, അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപ എന്നിങ്ങനെയാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. ലോണെടുത്ത തുകയോ പലിശയോ കോത്താരി തിരിച്ചടച്ചില്ല. കഴിഞ്ഞ ഒരാഴ്ചയായി കാണ്‍പൂര്‍ സിറ്റി സെന്ററിലുള്ള വിക്രം കോത്താരിയുടെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. കോത്താരിയെക്കുറിച്ച് യാതൊരു വിവരവുമില്ല. വിക്രം കോത്താരിയുടെ വസ്തുവകകള്‍ വിറ്റ് ഈ പണം ബാങ്കിന് കണ്ടെത്താനാകുമെന്ന് അലഹബാദ് ബാങ്ക് മാനേജര്‍ രാജേഷ് ഗുപ്ത പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ജ്വല്ലറി വ്യാപാരികളായ നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 11,360 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് റോട്ടോമാക് ഉടമയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. മെഹുല്‍ ചോക്‌സിയുടെ മൂന്ന് കമ്പനികള്‍ – ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡ് – എന്നിവയെ സിബിഐ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം നിരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം നാലാഴ്ചത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

മറ്റൊരു ഇന്ത്യന്‍ ധനിക കുടുംബം കൂടി പ്രതിക്കൂട്ടില്‍; മല്‍വീന്ദര്‍-ശിവേന്ദര്‍ സഹോദരങ്ങളുടെ കഥ

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍