UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ആക്രമണങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകള്‍: കോടിയേരി

‘ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലിസ് സ്റ്റേഷന്‍ ബോംബെറിഞ്ഞ തകര്‍ക്കുന്നത് പതിവായിട്ടുണ്ട്’

ആര്‍.എസ്.എസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകളാണെന്നും കോടിയേരി തിരുവല്ലയില്‍ പറഞ്ഞു. ആര്‍.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ തയാറെടുക്കണം. അതിനായി കായികക്ഷമത കൈവരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലിസ് സ്റ്റേഷന്‍ ബോംബെറിഞ്ഞ തകര്‍ക്കുന്നത് പതിവായിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അരാജകത്വവും കലാപവും സൃഷ്ടിക്കാനുള്ള നീക്കമാണ്. ഇത്തരക്കാര്‍ക്കെതിരെ ബഹുജന മുന്നേറ്റമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍