UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരില്‍ കേരളത്തിലും ഛത്തീസ്ഗഡ് മോഡല്‍ സാല്‍വാ ജുഡും?

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ളതെന്നും ഈ ജില്ലകളെ കേന്ദ്രസര്‍ക്കാരിന്റെ എസ് ആര്‍ ഇ (സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്‌പെന്‍ഡിച്വര്‍ സ്‌കീമില്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ആദിവാസി യുവാക്കളെ ഉള്‍പ്പെടുത്തി സിവില്‍ പൊലീസ് സേനയിലേയ്ക്ക് പ്രത്യേകമായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ 75 യുവതീയുവാക്കളെ പി എസ് സി വഴി നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ളതെന്നും ഈ ജില്ലകളെ കേന്ദ്രസര്‍ക്കാരിന്റെ എസ് ആര്‍ ഇ (സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്‌പെന്‍ഡിച്വര്‍ സ്‌കീമില്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

സംസ്ഥാനത്ത് ഇടതുതീവ്രവാദം ശക്തിപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പറ്റി വിശദീകരിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കെഎം ഷാജി, മഞ്ഞളാംകുഴി അലി, എന്‍ ഷംസുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന് എന്നീ മുസ്ലീംലീഗ് എംഎല്‍എമാരാണ് ഈ ചോദ്യം ഉന്നയിച്ചത്. സുപ്രീംകോടതി നിരോധിച്ച ഛത്തീസ്ഗഡിലെ കുപ്രസിദ്ധമായ സാല്‍വ ജുഡും എന്ന സമാന്തര സേനയെ ഓര്‍മ്മിപ്പിക്കുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കൊലപാതകങ്ങളും ബലാത്സംഗങ്ങളുമടക്കം ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ സാല്‍വ ജുഡും നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍