UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ ചാക്കില്‍ കയറാന്‍ പോകുന്നത് 13 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെന്ന് സംഘപരിവാര്‍ അനുകൂലി

സച്ചിന്‍ റെഡ്ഡിയുടെ അഭിപ്രായത്തില്‍ ആ 13 പേര്‍ ഇവരാണ്.

കര്‍ണാടകയില്‍ ബിജെപി പാളയത്തിലേയ്ക്ക് ഏതൊക്കെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ പോകുമെന്നാണ് സംഘപരിവാര്‍ അനുകൂലിയായ സച്ചിന്‍ റെഡ്ഡി ട്വീറ്റ് ചെയ്തിരിക്കുന്നത്. 13 എംഎല്‍എമാര്‍ കോണ്‍ഗ്രസ് – ജെഡിഎസ് ക്യാമ്പില്‍ നിന്ന് ബിജെപി ക്യാമ്പിലേക്ക് വരുമെന്നാണ് സച്ചിന്‍ റെഡ്ഡിയുടെ അവകാശവാദം. ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദിയൂരപ്പയോട് ഗവര്‍ണര്‍ക്ക്‌ നല്‍കിയ എംഎല്‍എമാരുടെ പിന്തുണ കത്ത് ഹാജരാക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

സച്ചിന്‍ റെഡ്ഡിയുടെ അഭിപ്രായത്തില്‍ ആ 13 പേര്‍ ഇവരാണ്:

1. ആനന്ദ് സിംഗ് – ഹോസ്‌പെറ്റ് എംഎല്‍എ, രണ്ട് മാസം മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

2. നാഗേന്ദ്ര – ബെല്ലാരി റൂറല്‍ എംഎല്‍എ, റെഡ്ഡി സഹോദരന്മാരുടെ അടുത്ത അനുയായി, ആനന്ദ് സിംഗിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നയാള്‍

3. ജിഎന്‍ നാഗേഷ് – കാംപ്ലി എംഎല്‍എ. ഖനി വ്യവസായി. റെഡ്ഡി സഹോദരന്മാരുമായും ശ്രീരാമുലുവുമായും അടുത്ത ബന്ധം.

4. പ്രതാപ് ഗൗഡ പാട്ടീല്‍ – മാസ്‌കി എംഎല്‍എ. 2008ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചു. 2013ലും 2018ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു.

5. ശിവാനന്ദ് പാട്ടീല്‍ – ബാഗേവാഡി എംഎല്‍എ. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

6. എംവൈ പാട്ടീല്‍ – അഫ്‌സല്‍പൂര്‍ എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ ഗട്ടേദാറിന് ബിജെപി ടിക്കറ്റ് നല്‍കി എന്ന കാരണം പറഞ്ഞ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

7. നാഗന്‍ഗൗഡ കന്ദാകൂര്‍ – ഗുര്‍മിത്കല്‍ എംഎല്‍എ. ജെഡിഎസ് പ്രതിനിധി. നേരത്തെ കോണ്‍ഗ്രസിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നു.

8. വെങ്കടരമണപ്പ – പാവഗഡയിലെ കോണ്‍ഗ്രസ് എംഎല്‍എ. 2008ല്‍ സ്വതന്ത്ര എംഎല്‍എ ആയി ജയിച്ച് യെദിയൂരപ്പയുടെ ആദ്യ ബിജെപി സര്‍ക്കാരില്‍ അംഗമായി.

9. സി പുട്ടരംഗ ഷെട്ടി – ചാമരാജ നഗര്‍ എംഎല്‍എ. ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയുമായി അടുത്ത ബന്ധം.

10. കെഎസ് ലിംഗേഷ് – ബേലൂര്‍ എംഎല്‍എ. തെക്കന്‍ കര്‍ണാടകയില്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഒരേയൊരു ജെഡിഎസ് എംഎല്‍എ. ബിഎസ് യെദിയൂരപ്പയുമായി അടുത്ത ബന്ധം.

11. ശിവറാം ഹെബ്ബല്‍ – മുന്ദ്‌ഗോഡ് എംഎല്‍എ. ബ്രാഹ്മണ സമുദായക്കാരന്‍. ഉഡുപ്പി മഠവുമായും രാഘവേശ്വര്‍ ഭാരതിയുമായും അടുത്ത ബന്ധം.

12. രാജശേഖര്‍ പാട്ടീല്‍ – ഹുംനാബാദ് എംഎല്‍എ. മഹാരാഷ്ട്ര ബിജെപി നേതാക്കളുമായി അടുത്ത ബന്ധം.

13. ദേവേന്ദ്ര ചൗഹാന്‍ – നാഗ്താന്‍ എംഎല്‍എ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍