UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിത എസ് നായര്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയിലേയ്ക്ക്‌?

താന്‍ ജയലളിതയുടെ വലിയൊരു അനുയായിയാണെന്ന് സരിത അവകാശപ്പെട്ടു. 2014ല്‍ അവരെ കണ്ട് എഐഎഡിഎംകെയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവര്‍ എന്നെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കേരള രാഷ്ട്രീയവുമായി ബന്ധപ്പെടാന്‍ താല്‍പര്യമില്ലെന്നും സരിത ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസ് പ്രതിയും വിവാദ നായികയുമായ സരിത എസ് നായര്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ മുന്‍ നേതാവ് ടിടിവി ദിനകരന്‍ രൂപീകരിച്ച അമ്മ മക്കള്‍ മുന്നേട്ര കഴകത്തില്‍ (എഎംഎംകെ) ചേരുമെന്ന് സൂചന. എഎംഎംകെ നേതാക്കളുമായി കന്യാകുമാരിയില്‍ താന്‍ ചര്‍ച്ച നടത്തിയതായി സരിത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുന്‍ മന്ത്രി കെടി പച്ചെയ്മളുമായി സരിത സംസാരിച്ചിരുന്നതായി എഎംഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സരിത തമിഴ്‌നാട് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താന്‍ ജയലളിതയുടെ വലിയൊരു അനുയായിയാണെന്ന് സരിത അവകാശപ്പെട്ടു. 2014ല്‍ അവരെ കണ്ട് എഐഎഡിഎംകെയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവര്‍ എന്നെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് വളരെ അപ്രതീക്ഷിതമായി അവര്‍ മരിച്ചു. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് എഎംഎംകെയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സരിത പറയുന്നു. കേരള രാഷ്ട്രീയവുമായി ബന്ധപ്പെടാന്‍ താല്‍പര്യമില്ലെന്നും സരിത ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പച്ചെയ്മളുമായുള്ള പ്രാഥമിക ചര്‍ച്ച തൃപ്തികരമാണെന്നും ടിടിവി ദിനകരന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്നും സരിത പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍