UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 15 കുട്ടികള്‍ മരിച്ചു

സ്‌കൂള്‍ വിട്ട് കുട്ടികളെ വീട്ടിലെത്തിക്കാന്‍ പോകുന്ന വഴിയിലാണ് അപകടം. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

ഹിമാചല്‍ പ്രദേശിലെ നൂര്‍പൂരില്‍ സ്‌കൂള്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 15 കുട്ടികള്‍ മരിച്ചു. ഡ്രൈവറും കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസീര്‍ റാം സിംഗ് പത്താനിയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 35 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. സ്‌കൂള്‍ വിട്ട് കുട്ടികളെ വീട്ടിലെത്തിക്കാന്‍ പോകുന്ന വഴിയിലാണ് അപകടം. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍