UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിരമിച്ച ആണവ ശാസ്ത്രജ്ഞന്റെ മരണം: അഴുകിയ മൃതദേഹത്തോടൊപ്പം സഹോദരങ്ങള്‍ കാവലിരുന്നത് രണ്ടാഴ്ച

അന്തരിച്ച ഡോ സുദിന്റെ പിതാവ് വേദപ്രകാശും ശാസ്ത്രജ്ഞനായിരുന്നു. ഡോ സൂദ് ജനിച്ചു വളര്‍ന്ന അതേ കോര്‍ട്ടേര്‍സിലാണ് അദ്ദേഹം 2015 വരെ താമസിച്ചുവന്നത്. വിരമിച്ചതിനു ശേഷം സൂദ് വിഷാദ ലക്ഷണം പ്രകടിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു

കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ നിന്നും വിരമിച്ച ആണവ ശാസ്ത്രജ്ഞന്റെ അഴുകിയ മൃതദേഹം ഡല്‍ഹിയിലെ പുസാ റോഡിലുളള സര്‍ക്കാര്‍ കോര്‍ട്ടേര്‍സിനു അരികിലെ പഴയ കെട്ടിടത്തില്‍ നിന്നും കണ്ടെത്തി. മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ ഹരീഷും സഹോദരി കമലയും രണ്ടാഴ്ചയോളം കഴിഞ്ഞുവെന്നും പോലിസ് പറഞ്ഞു. 62 കാരനായ ശാസ്ത്രജ്ഞന്‍ വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് മരണമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

മൃതദേഹത്തോടൊപ്പം രണ്ടാഴ്ച ജീവിച്ച സഹോദരനും സഹോദരിക്കും മാനസിക പ്രയാസങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ ഇബാഹസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അന്തരിച്ച ഡോ യഷ്‌വീര്‍ സൂദ് ആണവ വിഭാഗത്തിലെ മുഖ്യ ശാസ്ത്രജ്ഞനായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അദ്ദഹം വിരമിച്ചതെന്നും പോലീസ് പറഞ്ഞു. വിരമിച്ചയുടനെ തന്നെ സര്‍ക്കാര്‍ കോര്‍ട്ടര്‍സില്‍ നിന്നും താമസം മാറ്റി കോടര്‌ട്ടേര്‍സിനരികിലെ ഉപേക്ഷിച്ച് കെട്ടിടത്തില്‍ തങ്ങിവന്ന സഹോദരിയുടേയും സഹോദരന്റേയും കൂടെ താമസിച്ചു വരികായായിരുന്നു അദ്ദേഹം.

അന്തരിച്ച ഡോ സുദിന്റെ പിതാവ് വേദപ്രകാശും ശാസ്ത്രജ്ഞനായിരുന്നു. ഡോ സൂദ് ജനിച്ചു വളര്‍ന്ന അതേ കോര്‍ട്ടേര്‍സിലാണ് അദ്ദേഹം 2015 വരെ താമസിച്ചുവന്നത്. വിരമിച്ചതിനു ശേഷം സൂദ് വിഷാദ ലക്ഷണം പ്രകടിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. പഴയ കെട്ടിടത്തില്‍ നിന്നും ദുര്ഗന്ധം അനുഭവപെട്ടതിനെ തുടര്‍ന്ന് വാച്ച്മാന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്നവരും പൊലിസില്‍ വിവരം അറിയിച്ചിരുന്നതായും പൊലിസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍