UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളത്തെ എസ് ഡി പി ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

നേതാക്കളെ വിട്ടതോടെ ഹര്‍ത്താല്‍ എസ് ഡി പി ഐ പിന്‍വലിക്കുകയായിരുന്നു. എസ് ഡി പി ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ശക്തമായിരുന്നു.

സംസ്ഥാനത്ത് നാളെ എസ് ഡി പി ഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ വാര്‍ത്താസമ്മേളനം നടത്തിയ നേതാക്കളെ, എറണാകുളം പ്രസ് ക്ലബില്‍ നിന്നിറങ്ങിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എസ് ഡി പി ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നേതാക്കളെ വിട്ടതോടെ ഹര്‍ത്താല്‍ എസ് ഡി പി ഐ പിന്‍വലിക്കുകയായിരുന്നു. എസ് ഡി പി ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ശക്തമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍