UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കസ്റ്റഡിയിലെടുത്ത എസ് ഡി പി ഐ നേതാക്കളെ വിട്ടയച്ചു

നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എസ് ഡി പി ഐയുടെ ഹര്‍ത്താല്‍ ആഹ്വാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അഭിമന്യൂ വധവുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി മടങ്ങവേ പൊലീസ് കസ്റ്റിഡിയിലെടുത്ത എസ് ഡി പി ഐ നേതാക്കളെ വിട്ടയച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി അടക്കമുള്ള നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ.ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരേയും കസ്റ്റഡിയിലെടുത്തിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എസ് ഡി പി ഐയുടെ ഹര്‍ത്താല്‍ ആഹ്വാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍