UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ ഹോളിക്കിടെ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ ‘ശുക്ല ബോംബ്’; പ്രതിഷേധം ശക്തം

തനിക്ക് വളരെ അപമാനകരമായി തോന്നിയ സംഭവത്തെ അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ കണ്ടത് ഹോളി കാലത്തെ ചിരിച്ചുതള്ളേണ്ട വികൃതിയായാണ് എന്ന് പെണ്‍കുട്ടി പറയുന്നു.

ഡല്‍ഹിയില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും ശുക്ലം നിറച്ച ബലൂണ്‍ കൊണ്ട് ആക്രമണം. നേരത്തെ ലേഡി ശ്രീരാം കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജീസസ് ആന്‍ഡ് മേരി കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണം. സാഗര്‍പൂര്‍ കോളനിയില്‍ നിന്ന് ബസില്‍ ദ്വാരകയിലെ വീട്ടിലേയ്ക്ക് പാേമ്പോളാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ശുക്ലം നിറച്ച ബലൂണ്‍ വന്ന് തട്ടിയത്.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ തനിക്ക് നേരെ ശുക്ല ബലൂണ്‍ എറിഞ്ഞ ആണ്‍കുട്ടികളെക്കുറിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. തനിക്ക് വളരെ അപമാനകരമായി തോന്നിയ സംഭവത്തെ അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ കണ്ടത് ഹോളി കാലത്തെ ചിരിച്ചുതള്ളേണ്ട വികൃതിയായാണ് എന്ന് പെണ്‍കുട്ടി പറയുന്നു.

എന്റെ നെഞ്ചത്തേയ്ക്ക് ഒരുത്തന്‍ ശുക്ലം നിറച്ച ബലൂണ്‍ എറിയുകയായിരുന്നു. അപ്പോള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു സ്ത്രീ പറഞ്ഞു – മോളേ അത് പ്രശ്‌നമാക്കണ്ട, ഹോളിയല്ലേ എന്നവര്‍ പറഞ്ഞു. ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിച്ചു. അവരും ആ സ്ത്രീ പറഞ്ഞത് തന്നെ പറഞ്ഞു. എന്റെ നേരെ ഈ വൃത്തികേട് കാണിച്ചവരെയാണോ അതോ അതിനെ ന്യായീകരിച്ചവരെ ആണോ – ഇതില്‍ ആരെയാണ് കൂടുതല്‍ വൃത്തികെട്ടവരായി കാണേണ്ടത് – പെണ്‍കുട്ടി ചോദിക്കുന്നു. ഏതായാലും ഡല്‍ഹിയിലെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ വനിത സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍