UPDATES

വൈറല്‍

പ്രകാശ് കാരാട്ട്, താങ്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു: ആനന്ദ് പട്‌വര്‍ദ്ധന്‍

അച്ചടക്കവും ഐക്യവുമുള്ള ഒരു മുന്നണിക്ക് മാത്രമേ ആര്‍എസ്എസ് ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ എന്ന് ഈ മൂഢന്മാരായ മതനിരപേക്ഷ രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് മനസിലാക്കുന്നില്ല? ഫാഷിസം വളരുമ്പോള്‍ ഭിന്നിച്ച് എന്ത് ചെയ്യണമെന്ന് ധാരണയില്ലാതെ നില്‍ക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്ന് കരട് രാഷ്ട്രീയപ്രമേയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാം കെ നാം അടക്കമുള്ള നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ ആനന്ദ് പട്‌വര്‍ദ്ധന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് കാരാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. താങ്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ കാരാട്ടിനോട് പറയുന്നത്.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച ലൈന്‍ തള്ളിയ താങ്കളേയും താങ്കളുടെ ടീമിനേയും ഓര്‍ത്ത് ലജ്ജിക്കുന്നു. എത്ര ബി ടീമുകളാണ് ഇപ്പോള്‍ ബിജെപിക്ക് രാജ്യത്തുള്ളത്. അതിലൊരെണ്ണമാണ് എന്ന് നിതീഷ് കുമാര്‍ തെളിയിച്ച് കഴിഞ്ഞു. ഇന്നലെ ബിജെപിയുടെ പാവയായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ പിന്തുണച്ചും ആം ആദ്മി പാര്‍ട്ടിയെ ആക്രമിച്ചും അത്തരത്തിലൊരു ബി ടീമാണ് തങ്ങളെന്ന് കോണ്‍ഗ്രസ് പോലും കാണിച്ചുതരുന്നു. അച്ചടക്കവും ഐക്യവുമുള്ള ഒരു മുന്നണിക്ക് മാത്രമേ ആര്‍എസ്എസ് ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ എന്ന് ഈ മൂഢന്മാരായ മതനിരപേക്ഷ രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് മനസിലാക്കുന്നില്ല. ഫാഷിസം വളരുമ്പോള്‍ ഭിന്നിച്ച് എന്ത് ചെയ്യണമെന്ന് ധാരണയില്ലാതെ നില്‍ക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.

ഞാന്‍ എന്തുകൊണ്ട് ജനറല്‍സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജി വയ്ക്കുന്നു? സുന്ദരയ്യ പറഞ്ഞ 10 കാരണങ്ങള്‍

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍