UPDATES

പ്രവാസം

രാജ്യം വിട്ട ലത്തീഫ രാജകുമാരിയെ മടക്കിക്കൊണ്ടുവന്നതായി ദുബായ് അധികൃതര്‍

യുഎഇയില്‍ അനീതിക്കിരയാകുന്നവരെ സഹായിക്കാന്‍ വേണ്ടി ശ്രമിക്കുന്ന, ബ്രിട്ടീഷ് സംഘടന ‘ഡീറ്റെയിന്‍ഡ്’ ഈ വിഷയം ഏറ്റെടുക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു. ഈ യുവതി കപ്പല്‍ മാര്‍ഗം ദുബൈയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും, എന്നാല്‍, ഇന്ത്യന്‍ തീരത്ത് നിന്നും 80 കിലോമീറ്റര്‍ അകലെ വച്ച് തടയപ്പെട്ടെന്നും സംഘടന പറയുന്നു.

രാജ്യം വിട്ട രാജകുമാരിയെ തിരിച്ചുകൊണ്ടുവന്നതായി ദുബായ് ഗവണ്‍മെന്റ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ഷെയ്ഖാ ലത്തീഫ, മാര്‍ച്ച് മാസത്തില്‍ ഒരു യൂടൂബ് വീഡിയോ വഴിയാണ് താന്‍ രാജ്യം വിട്ടതായി പറഞ്ഞത്. ‘രാജകുമാരി എവിടെയായിരുന്നുവെന്നോ, ആരെങ്കിലും കടത്തിക്കൊണ്ടുപോയതാണെന്നോ എന്നൊക്കെ അവര്‍ക്ക് മാത്രമേ അറിയൂ’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ഇത് എന്റെ അവസാനത്തെ വീഡിയോ ആയേക്കാം’ എന്ന് പറഞ്ഞായിരുന്നു ലത്തീഫ തന്റെ വീഡിയോ സന്ദേശം ആരംഭിച്ചിരുന്നത്. ദുബായ് ഭരണാധികാരിയുടേയും അള്‍ജീരിയക്കാരിയായ അമ്മ ഹൊറിയ്യ അഹമ്മദിന്റെയും മകളാണ് ഞാന്‍ എന്നും കുറേക്കാലമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു. ഇതെന്റെ ജീവിതവും സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ് എന്ന് പറഞ്ഞ ലത്തീഫ ഉടന്‍ തന്നെ ഞാനൊരിടം വരെ പോവുകയാണെന്നും അതിന്റെ വരുംവരായ്കകളെകുറിച്ച് താന്‍ ഒന്നും ചിന്തിക്കുന്നില്ലെന്നും തന്‍റെ അച്ഛന് അദ്ദേഹത്തിന്‍റെ പേരും പ്രശസ്തിയും മാത്രമാണ് വലുതെന്നും പറയുകയുണ്ടായി.

യുഎഇയില്‍ അനീതിക്കിരയാകുന്നവരെ സഹായിക്കാന്‍ വേണ്ടി ശ്രമിക്കുന്ന, ബ്രിട്ടീഷ് സംഘടന ‘ഡീറ്റെയിന്‍ഡ്’ ഈ വിഷയം ഏറ്റെടുക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു. ഈ യുവതി കപ്പല്‍ മാര്‍ഗം ദുബൈയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും, എന്നാല്‍, ഇന്ത്യന്‍ തീരത്ത് നിന്നും 80 കിലോമീറ്റര്‍ അകലെ വച്ച് തടയപ്പെട്ടെന്നും സംഘടന പറയുന്നു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍