UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുനമ്പത്ത് കപ്പലിടിച്ച ബോട്ടിലുണ്ടായിരുന്നത് 14 പേര്‍; ഒരു മലയാളിയും?

ബംഗാളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളുകളുമാണ് അപകടത്തില്‍ പെട്ടവരെന്നാണ് സൂചന. അതേസമയം വടക്കന്‍ പറവൂര്‍ സ്വദേശിയായ മലയാളിയും ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുനമ്പത്തിന് സമീപം കടലില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്നത് 14 പേരെന്ന് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോവുകയാണ് ചെയ്തത്. കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടിലെ കുളച്ചിലില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ബംഗാളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളുകളുമാണ് അപകടത്തില്‍ പെട്ടവരെന്നാണ് സൂചന. അതേസമയം വടക്കന്‍ പറവൂര്‍ സ്വദേശിയായ മലയാളിയും ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍